സുൽത്താൻ ബത്തേരി നഗരസഭ ഹാപ്പി ഹാപ്പി ബത്തേരിയുടെ ഭാഗമായി ജി.എച്ച് എസ് ബീനാച്ചി ‘സുസ്ഥിതി’ സീഡ് ക്ലബിൻ്റെ നേതൃത്വത്തിൽ പൂകൃഷി ആരംഭിച്ചു. മുനിസിപ്പൽ ചെയർമാൻ ടി.കെ രമേശ് തൈ നട്ടു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
ഈ വർഷം ചെണ്ടുമല്ലി, സൂര്യകാന്തി എന്നിവയാണ് പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത്. ഓണത്തിന് വിളവെടുക്കാൻ കഴിയുന്ന രീതിയിലാണ് കൃഷി ക്രമീകരിച്ചിരിക്കുന്നത്.
പരിസര സൗന്ദര്യ വൽക്കരണമാണ് ശുചിത്വത്തിനുള്ള പോംവഴി എന്ന് സുൽത്താൻ ബത്തേരി നഗരസഭാ ചെയർപേഴ്സൺ ടികെ രമേശ് ഓർമ്മപ്പെടുത്തി.ഡിവിഷൻ കൗൺസിലർ രാധാ ബാബു, ഹെഡ്മാസ്റ്റർ ടി.ജി സജി,പിടിഎ പ്രസിഡൻ്റ് എസ് കൃഷ്ണകുമാർ, അധ്യാപകരായ പി. ടി സതീശൻ, റോയ് ജോസഫ്, കെ.കെ അരുൺ തുടങ്ങിയവർ നേതൃത്വം നൽകി. സീഡ് കോർഡിനേറ്റർ സജ്ന ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







