തേറ്റമല ഗവ. ഹൈസ്കൂളിൽ ഹൈടെക് കമ്പ്യൂട്ടർ ലാബ്, കുടിവെള്ള പദ്ധതി, വിവിധ നിർമ്മാണ പ്രവൃത്തികൾ എന്നിവയുടെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ.വിജയൻ നിർവ്വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ പി.പി മൊയ്തീൻ മുഖ്യാതിഥിയായിരുന്നു. കുടിവെള്ള പദ്ധതിക്ക് സ്ഥലം നൽകിയ ആലി പുതിയാക്കലിനെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു.പി.ടി.എ പ്രസിഡന്റ് നാസർ കൂത്തുപറമ്പൻ,ഹെഡ് മാസ്റ്റർ മനോജ് മാത്യു, ഫൗസിയ , ഇബ്രാഹീം കേളോത്ത്, റിയാസ് മേമന, സ്കൂൾ ലീഡർ ആയിഷ റിൻഷ, സന്തോഷ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ലത്തീഫ് തട്ടായി,കോൺട്രാക്ടർമാരായ ഉസ്മാൻ പൊന്നാണ്ടി, രാജു തെക്കയിൽ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

കെ.എസ്.ആർ.ടി.സി ബസപകടത്തിൽ കൈ നഷ്ടപ്പെട്ട യുവാവിന് ഒന്നര കോടിയോളം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി
ബത്തേരി: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവേ വൈദ്യുതക്കാലിൽ കൈയിടിച്ച് കൈയറ്റുപോയ യുവാവിന് ഒന്നരക്കോടി രൂപയോളം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. അമ്പലവയൽ മാളിക സ്വദേശി മുഹമ്മദ് അസ്ലമി നാണ് (19) 1,40,34,550 രൂപയും എട്ടു







