പടിഞ്ഞാറത്തറ പഞ്ചായത്തിൽ മാലിന്യ നിക്ഷേപം കുന്നു കൂടുകയാണ്.ദിനം പ്രതി നിരവധി ടൂറിസ്റ്റുകളാണ് പന്തിപ്പൊയിൽ പ്രദേശങ്ങളിൽ എത്തിക്കൊണ്ടിരിക്കുന്നത്.
ബാണാസുര ഡാമിലേക്ക് പോകുന്ന സഞ്ചാരികൾ വാഹനങ്ങളിൽ നിന്നും അല്ലാതെയും മാലിന്യങ്ങൾ വലിച്ചെറിയുകയാണ്.ഗ്രൗണ്ടുകളിലും ടൗണുകളിലുമെല്ലാം
മാലിന്യങ്ങൾ നിറയുകയാണ്.
ഇത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നു.
ഇതിനെതിരെ അധികാരികൾ മുഖം തിരിക്കുകയാണ്.
മാലിന്യങ്ങൾ നീക്കം ചെയ്യാനോ, മാലിന്യങ്ങൾ നിക്ഷേപിക്കരുത് എന്ന ബോർഡ് സ്ഥാപിക്കാനോ ഇവർ തയ്യാറാവുന്നില്ല.
ഇത് കാരണം രോഷാകുലരായിരിക്കുയാണ് ഇവിടങ്ങളിലെ ജനങ്ങൾ.
എത്രയും പെട്ടെന്ന് ഇതിനെതിരെ നടപടി എടുത്ത് ഒരു ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പൂഴിത്തോട് – പടിഞ്ഞാറത്തറ പാതയോട് അധികൃതർ കാണിക്കുന്നത് ക്രൂരമായ അവഗണന: കർമ്മസമിതി
പടിഞ്ഞാറത്തറ: കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും ദേശീയപാത 766 ന്റെ ഭാഗവുമായ താമരശ്ശേരി ചുരത്തിൽ അനുദിനം ഗതാഗതകുരുക്ക് ഏറുമ്പോഴും, അപകടങ്ങൾ പെരുകുമ്പോഴും ഈ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമായേക്കാവുന്ന പൂഴിത്തോട് – പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവെ