പടിഞ്ഞാറത്തറ പഞ്ചായത്തിൽ 10-ാം വാർഡിലെ നെല്ലിക്കൽ കുന്ന് കോളനിയിലെ അഞ്ചോളം കുടുംബങ്ങൾ വെള്ളവും വൈദ്യുതിയും ഇല്ലാതെ ദുരിതമനുഭവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അവിടെയുള്ള പതിനഞ്ചോളം വിദ്യാർത്ഥികൾക്ക് വൈദ്യുതി ഇല്ലാത്തതിനാൽ പഠിക്കാൻ സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ല. ടി.വിയോ, മറ്റു സൗകര്യങ്ങളോ ഇല്ല.600 മീറ്റർ താണ്ടി കയറ്റം കയറിയാണ് ഇവിടെയുള്ളവർ കുടിക്കാനും മറ്റു ആവശ്യങ്ങൾക്കുമായി വെള്ളം കൊണ്ടു വരുന്നത്. ഇത് കാരണം അഞ്ചോളം കുടുംബങ്ങളാണ് ഇപ്പോൾ ദുരിത കയത്തിൽ ആയിരിക്കുന്നത്.നിരവധി തവണ പരാതികൾ സമർപ്പിച്ചിട്ടും അധികാരികൾ ആരും തന്നെ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ഇവർ പറയുന്നത്.
എത്രയും പെട്ടെന്ന് തങ്ങളുടെ ഈ ദുരിതത്തിന് ഒരു അറുതി വരുത്തണമെന്നാണ് ഇവരുടെ ആവശ്യം.

ടെന്‍ഡര്‍ ക്ഷണിച്ചു.
പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം