പള്ളിക്കുന്ന്: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന സഹപാഠികൾക്ക് ആശ്വാസമായി ആർസി യുപി സ്കൂളിലെ നല്ലപാഠം പ്രവർത്തകർ. പിടിഎയുടെയും മറ്റ് അധ്യാപകരുടെയും സഹായത്താൽ ഭക്ഷ്യകിറ്റുകളും പുതപ്പുമായി തങ്ങളുടെ പ്രിയ കൂട്ടുകാരുടെ വിടുകൾ ഇവർ സന്ദർശിച്ചു.
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റോഷ്നി ജോസഫും കുട്ടികളോടൊപ്പം ഭവന സന്ദർശനം നടത്തി വിദ്യാലയത്തിന് തന്നെ മാതൃകയായി തീർന്നു.
ശോഭ തോമസ്, ജീന തോമസ്, ജോബീഷ് മാനുവൽ പ്രവർത്തനത്തിന് നേതൃത്വം നൽകി.

കെ.എസ്.ആർ.ടി.സിയുടെ രണ്ട് പുതിയ സർവീസുകൾക്ക് കൽപ്പറ്റയിൽ തുടക്കം
കൽപ്പറ്റ: കെ.എസ്.ആർ.ടി.സി കൽപ്പറ്റ ഡിപ്പോയിൽ ആരംഭിച്ച രണ്ട് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. ടി. സിദ്ധീഖ് നിർവഹിച്ചു. കൽപ്പറ്റയിൽ നിന്ന് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് ഉച്ചയ്ക്ക് 1.40ന്







