കുടൽ കുരുക്കത്തിന് അപൂർവ്വ ചികിത്സയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് സർജറി വിഭാഗം

മേപ്പാടി:കുടലിന്റെ ഒരു ഭാഗം കുടലിന്റെ തന്നെ ഉള്ളിലേക്ക് കയറി തടസ്സമുണ്ടാക്കുന്ന അവസ്ഥയാണ് കുടൽ കുരുക്കം (Ileocolic intussusception) ഈ അവസ്ഥയിലായ വെള്ളമുണ്ട സ്വദേശികളായ ദമ്പതികളുടെ 5 മാസം പ്രായമായ കുട്ടിക്കാണ് അൾട്രാ സൗണ്ട് ഗൈഡഡ് ഹൈഡ്രോസ്റ്റാറ്റിക് റിഡക്ഷൻ ഓഫ് ഇന്റുസ്സസെപ്ഷൻ എന്ന പ്രോസീജിയർ വിജയകരമായി ചെയ്തത്.
ഒരു അൾട്രാ സൗണ്ട് സ്കാനിങിന്റെ സഹായത്തോടെയാണ് സർജൻ ഈ ചികിത്സാ രീതി ചെയ്യുന്നത്.
ഹൈഡ്രോസ്റ്റാറ്റിക് റിഡക്ഷൻ കുട്ടികളിലെ കുടൽ കുരുക്കത്തിന്റെ പ്രധാന ചികിത്സാ മാർഗ്ഗമാണെങ്കിലും ചില അവസരങ്ങളിൽ ഈ രീതി വിജയിക്കാതെ വരുമ്പോൾ ശസ്ത്രക്രിയ ആവശ്യമായി വരുന്നത് കൊണ്ട് ഒരു പീഡിയാട്രിക് സർജന്റെ സേവനം ഉള്ള ആശുപത്രികളിൽ മാത്രമേ ഈ ചികിത്സ നൽകുകയുള്ളൂ. കൃത്യസമയത്ത് രോഗം കണ്ടെത്തി ചികിത്സിച്ചിട്ടില്ലെങ്കിൽ തടസ്സപ്പെട്ട കുടലിൽ രക്തയോട്ടം നിലയ്ക്കുകയും ആ ഭാഗം നശിക്കുകയും ചെയ്താൽ അണുബാധ രക്തത്തിൽ പടർന്ന് മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. ഇടവിട്ടുള്ള കഠിനമായ വയറുവേദന, നിർത്താതെയുള്ള കരച്ചിൽ, ഛർദി, വയറു വീർക്കൽ, രക്തം കലർന്ന മലം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. വയറിന്റെ സ്കാനിങിലൂടെ രോഗനിർണ്ണയം നടത്താം. രോഗം കണ്ടെത്തിയ ഉടനെതന്നെ ചികിത്സ തേടിയാൽ ഒരു പരിധി വരെ ശസ്ത്രക്രിയ ഒഴിവാക്കാൻ സാധിക്കും.
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ സർജറി വിഭാഗം മേധാവിയും കുട്ടികളുടെ സർജനുമായ ഡോ. വിനോദ് പ്രേം സിംഗിന്റെ നേതൃത്വത്തിൽ സീനിയർ റെസിഡന്റ് ഡോ. വിഷ്ണു മോഹൻ അടക്കമുള്ള സർജറി ടീമും, റേഡിയോളജി വിഭാഗം ഡോക്ടർമാരുടെ സംഘവും പ്രോസീജിയറിൽ പങ്കാളികളായി. അസുഖം ഭേദമായതിനെ തുടർന്ന് കുട്ടി കഴിഞ്ഞ ദിവസം ഡിസ്ചാർജ് ആയി വീട്ടിലേക്ക് മടങ്ങി.

കെ.എസ്.ആർ.ടി.സിയുടെ രണ്ട് പുതിയ സർവീസുകൾക്ക് കൽപ്പറ്റയിൽ തുടക്കം

കൽപ്പറ്റ: കെ.എസ്.ആർ.ടി.സി കൽപ്പറ്റ ഡിപ്പോയിൽ ആരംഭിച്ച രണ്ട് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. ടി. സിദ്ധീഖ് നിർവഹിച്ചു. കൽപ്പറ്റയിൽ നിന്ന് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് ഉച്ചയ്ക്ക് 1.40ന്

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്തും സർക്കാർ ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽനസ് സെന്ററും ആയുഷ് ഗ്രാമം പദ്ധതിയും സംയുക്തമായി മഴുവന്നൂർ മാനിക്കഴനി ഉന്നതിയിൽ വച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൻ്റെ

പാതിവില തട്ടിപ്പ്: ആം ആദ്മി പാർട്ടി കലക്ട്രേറ്റ് മാർച്ച് സംഘടിപ്പിച്ചു

കൽപ്പറ്റ: പാതിവില സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി ഇരകൾക്ക് നഷ്ടപ്പെട്ട പണം തിരികെ നൽകാനും തട്ടിപ്പിന് കൂട്ട് നിന്ന സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദ് ചെയ്യുക എന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി

പയ്യമ്പള്ളി സെന്റ് കാതറിന്‍സ് പള്ളിയില്‍ പ്രധാന തിരുനാള്‍ 25നും 26നും

പയ്യമ്പള്ളി: സെന്റ് കാതറിന്‍സ് ഫൊറോന ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ വിശുദ്ധ കത്രീനയുടെയും പരിശുദ്ധ അമ്മയുടെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും പ്രധാന തിരുനാള്‍ 25, 26 തീയതികളില്‍ ആഘോഷിക്കും. 25ന് വൈകുന്നേരം 4.45ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍

തെനേരി ഫാത്തിമ മാതാ ദേവാലയത്തിൽ തിരുനാളിന് തുടക്കമായി

വയനാട്ടിലെ പ്രധാന മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ തെനേരി ഫാത്തിമ മാതാ ദേവാലയത്തിൽ 78 ാം വാർഷിക തിരുന്നാളിന് തുടക്കമായി. ഫെബ്രുവരി 1 വരെ നീണ്ടു നിൽക്കുന്ന തിരുന്നാളിന് വികാരി റവ. ഫാ. പോൾ

ഫോറസ്റ്റ് വാച്ചര്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കി

വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ (കാറ്റഗറി നമ്പര്‍ 190/2020) തസ്തികയിലേക്ക് 2023 ജനുവരി 19 ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂര്‍ത്തിയായതിനാല്‍ ജനുവരി 20 ന് പട്ടിക റദ്ദാക്കിയതായി പി.എസ്.സി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.