വൈത്തിരി : ദേശീയപാതയിൽ തളിപ്പുഴയിൽ ഇന്ന് വൈകിട്ടുണ്ടായ വാഹനാപകടത്തിൽ നാല് യുവാക്കൾക്ക് പരിക്കേറ്റു. കൂട്ടിയിടിച്ചു മറിഞ്ഞ ബൈക്കുകളിൽ യാത്രക്കാരായ മൂന്നു പേർക്കും ഇവരെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് നിറുത്തിയതുമൂലം മറിഞ്ഞ ലോറിയിലെ ഡ്രൈവർക്കും പരിക്കേറ്റു. കൽപ്പറ്റ സ്വദേശികളായ ഫാസിൽ, അശ്വിൻ, സിബിൻ, അടിവാരം സ്വദേശി രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഇടിക്കാതിരിക്കാൻ പെട്ടെന്നു ബ്രേക്കിട്ട ലോറി റോഡിൽ മറിയുകയായിരുന്നു. പരിക്കേറ്റവരെ കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. . അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.

അധ്യാപക കൂടിക്കാഴ്ച്ച
സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന പത്താം തരം തുല്യതാ കോഴ്സിൽ ക്ലാസെടുക്കാൻ അധ്യാപകർക്ക് അവസരം. ജില്ലയിൽ മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, കൽപ്പറ്റ, പൊഴുതന എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ്







