തിരുവനന്തപുരം : പൊലീസ് ആക്ട് ഭേദഗതിക്ക് ഗവർണറുടെ അംഗീകാരം. സൈബർ ആക്രമണങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ളതാണ് ഭേദഗതി. നിലവിലെ പൊലീസ് ആക്ടില്‍ 118 എ വകുപ്പാണ് കൂട്ടിച്ചേർത്തത്. ഇതോടെ സൈബർ ആക്രമണക്കേസുകളിൽ ശക്തമായ നടപടിക്ക് പോലീസിന് അധികാരം ലഭിക്കും.
അടുത്ത കാലത്ത് സമൂഹമാധ്യമങ്ങള്‍ വഴിയുള്ള കറ്റകൃത്യങ്ങള്‍ വര്‍ധിച്ച് വന്നതും സൈബര്‍ വേദികള്‍ ഉപയോഗിച്ച് നടത്തിയ കുറ്റകൃത്യങ്ങള്‍ സ്ത്രീ സമൂഹത്തിനിടയില്‍ വലിയ ആശങ്ക ഉണ്ടാക്കുകയും ചെയ്തിരുന്നു.
ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് നിലവിലുള്ള നിയമ വ്യവസ്ഥകള്‍ അപര്യാപ്തമാണെന്ന് കണ്ടതിനാല്‍ പൊലീസ് ആക്ടില്‍ ഭേദഗതി വരുത്തിയത്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഭീഷണിപ്പെടുത്തല്‍ അധിക്ഷേപിക്കല്‍ ഇവ പ്രസിദ്ധീകരിക്കല്‍ പ്രചരിപ്പിക്കല്‍ എന്നിവ ഭേദഗതി പ്രകാരം കുറ്റകൃത്യമാകും.
പൊലീസിന് കേസെടുക്കാന്‍ അധികാരവും ലഭിക്കും. 2020 ഐ.ടി ആക്ടിലെ 66 A , 2011ലെ പൊലീസ് ആക്ടിലെ 118 ഡി എന്നിവ സുപ്രീംകോടതി റദ്ദ് ചെയ്തിരുന്നു.
ഇതോടെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം തടയാന്‍ നിയമം ദുര്‍ബലമാണ് എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ ഭേദഗതി അപകീർത്തിപ്പെടുത്തലിന് ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ ലഭിക്കും. അല്ലെങ്കില്‍ രണ്ടും കൂടി ലഭിക്കുന്നതിനുള്ള വ്യവസ്ഥയും വകുപ്പിലുണ്ട്.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







