ശ്രേയസ് നമ്പ്യാർകുന്ന് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചീരാൽ ഹോമിയോ ഡിസ്പെൻസറിയുടെ സഹായത്തോടെ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും, ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.നമ്പ്യാർകുന്ന് ജി.എൽ.പി. സ്കൂൾ പ്രധാന അധ്യാപകൻ ബാബുസാർ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡൻറ് മോളമ്മ ബാബു അധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. മുഖ്യ സന്ദേശം നൽകി.ഡോക്ടേഴ്സ് ദിനത്തിന്റെ ഭാഗമായി ഡോക്ടർ ജോജി, ഷീബ എന്നിവരെ ആദരിച്ചു.കെ.പി.വിജയൻ, വത്സല മോഹനൻ, രാധ പ്രസാദ് എന്നിവർ സംസാരിച്ചു.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.
ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)





