കേന്ദ്ര ഗവൺമെന്റിന്റെ മിനിസ്റ്ററി ഓഫ് എൻവിറോൺ ഫോറെസ്റ്റ് ആൻഡ് ഡിമാറ്റ് ചേഞ്ചിന്റെ പ്ലാന്റ് ഫോർ മദർ പദ്ധതി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സിവിൽ സ്റ്റേഷൻ കൽപ്പറ്റ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പുളിയാർമല ഗവൺമെന്റ് യുപി സ്കൂളിൽ നടത്തി .സിവിൽ സ്റ്റേഷൻ ബ്രാഞ്ച് മാനേജർ വി.ഡി വിജു വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡെപ്യൂട്ടി ബ്രാഞ്ച് ഹെഡ് ടോണി സെബാസ്റ്റ്യൻ ,അസിസ്റ്റന്റ് മാനേജർ നിധിന്‍ വി.ജി, സീനിയർ കസ്റ്റമർ അസോസിയേറ്റ് ജിത്തിൻ പ്രകാശ് ,ഹെഡ്മാസ്റ്റർ ജോസ് കെ സേവ്യർ ,സജീഷ് വി കെ, ലിനേഷ് കുമാർ ടി കെ എന്നിവർ സംബന്ധിച്ചു.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.
ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)





