2017ലാണ് മാരുതി സുസുക്കി ഇഗ്‌നിസ് ഹാച്ച്‌ബാക്ക് ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചത്. 2020-ലും 2023-ലും മിഡ്-ലൈഫ് അപ്‌ഡേറ്റുകള്‍ക്ക് വിധേയമായി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ മോഡലിൻ്റെ വില്‍പ്പന കുറയുന്നു. ഇപ്പോഴിതാ അതിൻ്റെ വില്‍പ്പന പ്രകടനം വർദ്ധിപ്പിക്കുന്നതിനായി, മാരുതി സുസുക്കി ഒരു പ്രത്യേക പതിപ്പ് പുറത്തിറക്കി. മാരുതി ഇഗ്‌നിസ് റേഡിയൻസ് എഡിഷൻ എന്ന് വിളിക്കപ്പെടുന്ന ഈ ലിമിറ്റഡ് എഡിഷൻ എൻട്രി ലെവല്‍ സിഗ്മ ട്രിമ്മിനെ അടിസ്ഥാനമാക്കിയുള്ളതാണ്. 5.49 ലക്ഷം രൂപയാണ് വില.
പതിവ് പതിപ്പിനെ അപേക്ഷിച്ച്, ഈ പ്രത്യേക പതിപ്പിന് ഏകദേശം 35,000 രൂപ വില കുറവുണ്ട്. 3,650 രൂപ വിലയുള്ള ഇഗ്‌നിസ് റേഡിയൻസ് സിഗ്മയ്‌ക്കൊപ്പം ചില ആക്‌സസറികളും കമ്ബനി വാഗ്ദാനം ചെയ്യുന്നു. പാക്കേജില്‍ ഒരു ഡോർ വിസർ, 15 ഇഞ്ച് സ്റ്റീല്‍ വീലുകള്‍, ക്രോം ഹൈലൈറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഉയർന്ന സെറ്റ, ആല്‍ഫ ട്രിം അധിഷ്ഠിത ഇഗ്‌നിസ് റേഡിയൻസ് എഡിഷനും അവയുടെ സ്റ്റാൻഡേർഡ് എതിരാളികളേക്കാള്‍ 35,000 രൂപ കുറവാണ്. വാതിലുകളില്‍ ക്ലാഡിംഗ്, ഒരു ഡോർ വിസർ, കറുത്ത കുഷ്യൻ, പുതിയ സീറ്റ് കവറുകള്‍ എന്നിവ അടങ്ങുന്ന 9,500 രൂപയുടെ ആക്സസറി പാക്കേജിനൊപ്പം ഇവ ലഭ്യമാണ്.
റിമോട്ട് ആപ്പോടുകൂടിയ സ്മാർട്ട്‌പ്ലേ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡ്രൈവർ സീറ്റ് ഉയരം ക്രമീകരിക്കല്‍, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, പുഡില്‍ ലാമ്ബുകള്‍, റിവേഴ്സ് ക്യാമറ, ഡിആർഎല്ലുകളോട് കൂടിയ എല്‍ഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്ബുകള്‍ എന്നിങ്ങനെയുള്ള സവിശേഷ ഫീച്ചറുകളോടെയാണ് സാധാരണ ആല്‍ഫ ട്രിം വരുന്നത്. പിൻ പാർക്കിംഗ് സെൻസറുകള്‍, റിയർ ഡീഫോഗർ, വൈപ്പർ, ഇലക്‌ട്രിക് ഫോള്‍ഡിംഗ് വിംഗ് മിററുകള്‍, കീലെസ് ഗോ, നാല് സ്പീക്കറുകള്‍, രണ്ട് ട്വീറ്ററുകള്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോള്‍, കീലെസ് എൻട്രി, ഫോഗ് ലാമ്ബുകള്‍, 15 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ സെറ്റ ട്രിമ്മില്‍ ഉള്‍പ്പെടുന്നു.
ഇഗ്‌നിസിൻ്റെ സ്റ്റാൻഡേർഡ് ഫീച്ചർ ലിസ്റ്റില്‍ 12V പവർ ഔട്ട്‌ലെറ്റ്, ഡ്രൈവർ സൈഡ് ഓട്ടോ ഡൗണ്‍ ഉള്ള ഫ്രണ്ട് പവർ വിൻഡോകള്‍, ടില്‍റ്റ്-അഡ്ജസ്റ്റ് സ്റ്റിയറിംഗ്, എസി, ഹീറ്റർ, ഡ്യുവല്‍ എയർബാഗുകള്‍, ഇബിഡി ഉള്ള എബിഎസ്, സ്പീഡ് സെൻസിംഗ് ഡോർ ലോക്കുകള്‍, ഐസോഫിക്സ് ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍, സീറ്റ് ബെല്‍റ്റ് റിമൈൻഡർ, 15 ഇഞ്ച് സ്റ്റീല്‍ വീലുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.
മാനുവല്‍, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളുള്ള അതേ 1.2 എല്‍, 4 സിലിണ്ടർ കെ12 പെട്രോള്‍ എഞ്ചിനാണ് മാരുതി ഇഗ്‌നിസ് റേഡിയൻസ് എഡിഷനും ഉപയോഗിക്കുന്നത്. മോട്ടോർ 83 ബിഎച്ച്‌പി കരുത്തും 113 എൻഎം ടോർക്കും നല്‍കുന്നു. രണ്ട് എഞ്ചിൻ-ഗിയർബോക്‌സ് കോമ്ബിനേഷനുകളും 20.89 കിമി ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു.