പ്രമുഖ ചലച്ചിത്രതാരം ജോൺ വിജയ്, സിനിമ മാധ്യമപ്രവർത്തകർ അടക്കമുള്ള ലൈംഗിക അധിനിവേശത്തോടെ പെരുമാറുന്നു; താരത്തിനെതിരെ രൂക്ഷ വിമർശനവുമായി ഗായിക ചിന്മയി രംഗത്ത്

മലയാളത്തില്‍ ലൂസിഫർ, തങ്കമണി ഉള്‍പ്പടെയുള്ള സിനിമകളില്‍ അഭിനയിച്ച പ്രമുഖ നടന്‍ ജോണ്‍ വിജയ് ലൈംഗികാരോപണ കുരുക്കില്‍. പരാതിയുമായി നിരധി യുവതികളാണ് എത്തിയിട്ടുള്ളത്. ഏതാനും ദിവസം മുൻപ് അഭിമുഖമെടുക്കാൻ ചെന്ന് കാത്തിരിക്കവേ നടൻ തന്നോട് മോശമായി പെരുമാറിയെന്ന് ഒരു മാധ്യമപ്രവർത്തക സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറഞ്ഞിരുന്നു.

പിന്നാലെ ഈ പരാതിയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എക്‌സിലൂടെ പുറത്തുവിട്ടു ഗായിക ചിന്‍മയി ശ്രീപാദ. ആരോപണം ഉന്നയിച്ച മറ്റ് സ്ത്രീകള്‍ അനുഭവിച്ച ദുരിതങ്ങളും വിശദീകരിച്ചിട്ടുണ്ട് ചിന്‍മയി. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ചിത്രങ്ങളില്‍ സജീവമാണ് ജോണ്‍ വിജയ്. ദിലീപ് കേസുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടിംഗിന് എത്തിയ മാധ്യമപ്രവര്‍ത്തകയോടും ജോണ്‍ വിജയ് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചതായി ആരോപണം ഉയർന്നിരുന്നു.

ചിന്മയിയുടെ സ്ക്രീൻഷോട്ടിലെ ഉള്ളടക്കം

https://twitter.com/Chinmayi/status/1816771397823398008?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1816771397823398008%7Ctwgr%5Efaeb9337d5b8f36b494d90f8e18d8cade2122220%7Ctwcon%5Es1_c10&ref_url=https%3A%2F%2Fkeralaspeaks.news%2F%3Fp%3D105001

“ഈ മനുഷ്യൻ പൊതുജനങ്ങള്‍ക്കും ഒരു ശല്യമാണ്. ഇയാള്‍ ചെന്നൈയിലെ ക്ലബുകളിലേയും പബ്ബുകളിലേയും സ്ഥിരസന്ദർശകനാണ്. ആ സ്ഥലം ഇയാളെപ്പോലുള്ള ചെകുത്താന്മാരെ കൊണ്ടു നിറഞ്ഞതാണ്. ‘നോ’ എന്ന വാക്കിന്റെ അർത്ഥം ഇയാള്‍ക്ക് മനസിലാവില്ല. ക്ലബിന്റെ ഓരോ മൂലയിലും സ്മോക്കിങ് സോണി ലം എവിടെ പോയാലും ഇയാള്‍ പിന്നാലെയുണ്ടാവും. ഒരിക്കല്‍ ശല്യം സഹിക്കവയ്യാതെ ഞാൻ ക്ലബിലെ ബൗണ്‍സർമാരെ സഹായത്തിനുവിളിച്ചു.”

അതേസമയം ആരോപണങ്ങളോട് ജോണ്‍ വിജയ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 2018ല്‍ ഫസ്റ്റ്‌പോസ്റ്റുമായുള്ള അഭിമുഖത്തില്‍ തന്റെ പെരുമാറ്റം മോശമായതിന് ജോണ്‍ വിജയ് ക്ഷമ ചോദിച്ചിരുന്നു. ‘വളരെ സത്യസന്ധനായ വ്യക്തിയാണ് ഞാന്‍. എനിക്ക് മറ്റ് ഉദ്ദേശങ്ങള്‍ ഒന്നുമില്ല. ചില സമയങ്ങളില്‍ എന്റെ തമാശകള്‍ അത്ര തമാശയുള്ളതല്ല എന്നും, മറ്റുള്ളവര്‍ക്കത് മോശമായും തോന്നാം.എന്റെ സംഭാഷണം തമാശയായി തോന്നാത്തവരോട് അത്തരം കാര്യങ്ങള്‍ പിന്നീട് പറയാറില്ല. കൂടുതല്‍ സംസാരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്നതാണ് തന്റെ രീതി’ എന്നും ജോണ്‍ വിജയ് പറഞ്ഞിരുന്നു.അതേസമയം ഈ വിവാദങ്ങള്‍ നിലനില്‍ക്കുമ്ബോഴും ജോണ്‍ വിജയ് സിനിമയില്‍ സജീവമായി തുടരുന്നുണ്ട്.

കുടുംബ കോടതി സിറ്റിങ്

കുടുംബ കോടതി ജഡ്ജ് കെ.ആര്‍ സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ജൂലൈ 11 ന് സുല്‍ത്താന്‍ ബത്തേരിയിലും ജൂലൈ 19 ന് മാനന്തവാടി കുടുംബ കോടതിയിലും രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ സിറ്റിങ്ങ്

ക്വട്ടേഷന്‍ ക്ഷണിച്ചു.

തലപ്പുഴ ഗവ എന്‍ജിനീറിങ് കോളേജിലെ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തനത്തിന് ഹീറ്റിങ് കൗണ്ടര്‍ മിതമായ നിരക്കില്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂലൈ ഒന്‍പതിന് ഉച്ചയ്ക്ക് രണ്ടിനകം സെക്രട്ടറി, വയനാട്

തെരുവ് നായക്കൂട്ടം കോഴികളെ കൊന്നു.

കണിയാമ്പറ്റ: തെരുവ് നായ ശല്യം നേരിടുന്ന കണിയാമ്പറ്റ പള്ളിമുക്ക് പ്രാദേശങ്ങളിൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത് അവസ്ഥയാ ണെന്ന് സി.പി.ഐ.എം കരിമ്പടക്കുനി ബ്രാഞ്ച് കമ്മിറ്റി. കഴിഞ്ഞ ദിവസം അമ്പലച്ചാൽ പ്രാദേശത്തെ വൈത്തലപറമ്പൻ ജംഷീദിന്റെ വീട്ടിൽ തെരുവ്

റോഡ് സുരക്ഷാ ബോധവൽക്കരണവും പ്രിവിലേജ് കാർഡ് വിതരണവും

മേപ്പാടി:ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ജീവനക്കാർക്കും വിദ്യാർത്ഥികൾക്കുമായി വയനാട് ജില്ലാ ആർ.ടി.ഒ. യുടെ നേതൃത്വത്തിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഒപ്പം ആർ ടി ഒ ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി ഡോ. മൂപ്പൻസ്

ഇന്‍സ്ട്രക്ടര്‍ നിയമനം

ജില്ലാ ഗവ എന്‍ജിനീയറിങ് കോളെജില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ്-1 തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങില്‍ ബിരുദം/അനുബന്ധ വിഷയങ്ങളില്‍ റെഗുലര്‍ ഫസ്റ്റ് ക്ലാസ്സ് ബിരുദമാണ്

ഓവര്‍സീയര്‍ നിയമനം

മേപ്പാടി ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസിലേക്ക് ഓവര്‍സീയര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. സിവില്‍ എന്‍ജിനീയറിങില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജൂലൈ 14 ന് രാവിലെ 11 ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.