വാട്സാപ്പിലൂടെ ടിക്കറ്റ് എടുത്തു;50 – 50 ലോട്ടറിയുടെ ഒരു കോടി സമ്മാനം നേടി ഇടുക്കി മേപ്പാറ ക്ഷേത്ര മേല്‍ശാന്തി മധുസൂദനൻ നമ്പൂതിരി

സംസ്ഥാന സർക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരുകോടി രൂപ ഇടുക്കി മേപ്പാറ സ്വദേശിയായ ക്ഷേത്ര പൂജാരിക്ക്. മേപ്പാറ മഹാവിഷ്ണു ക്ഷേത്രത്തിലെ മേല്‍ശാന്തി മധുസൂദനൻ നമ്ബൂതിരിയാണ് കോടിപതിയായത്. സ്ഥിരമായി ലോട്ടറി ടിക്കറ്റ് വാങ്ങുന്ന ശീലമുണ്ട് മധുസൂദനൻ നമ്ബൂതിരിക്ക്. സമ്മാനങ്ങളും നേടിയിട്ടുണ്ട്. ഇതുവരെ നേടിയ ഏറ്റവും ഉയർന്ന സമ്മാനം 5000 രൂപ‌യായിരുന്നു.

എം എ രാധാകൃഷ്ണൻ നായർ എന്ന ലോട്ടറി വില്‍പനക്കാരൻ ഇരുപതേക്കർ കൃഷ്ണ ലോട്ടറി ഏജൻസിയില്‍നിന്ന് വാങ്ങി വില്‍പ്പന നടത്തിയ FT 506060 എന്ന നമ്ബരിനാണ് ഒരു കോടി ഒന്നാം സമ്മാനം അടിച്ചത്. വാട്‌സാപ്പില്‍ കൊടുത്ത ലോട്ടറികളില്‍നിന്ന് ഇഷ്ടമുള്ള നമ്ബറെന്ന നിലയില്‍ എടുത്ത ലോട്ടറിക്കാണ് ഭാഗ്യം കടാക്ഷിച്ചത്. എടുത്ത ലോട്ടറി രാധാകൃഷ്ണൻതന്നെ കൈയില്‍ സൂക്ഷിക്കുകയായിരുന്നു.

ബുധനാഴ്ച നറുക്കെടുപ്പ് ഫലം വന്നപ്പോഴും രാധാകൃഷ്ണനാണ് വിളിച്ചറിയിച്ചത്. തൊട്ടുപുറകെ ലോട്ടറിയും കൈയിലെത്തിച്ചു. കോട്ടയം സ്വദേശിയായ നമ്ബൂതിരി 20 വർഷം മുമ്ബാണ് മേപ്പാറയിലേക്ക് താമസം മാറിയത്. ഭാര്യ ആതിരയ്ക്കും മക്കളായ വൈഷ്ണവയ്ക്കും വൈഗാലക്ഷ്മിക്കുമൊപ്പമാണ് താമസം. ‌കട്ടപ്പന ശാഖയിലെ ഫെഡറല്‍ ബാങ്കില്‍ ടിക്കറ്റ് കൈമാറി.

ഭരണഭാഷ വാരാചരണം മൂലങ്കാവ് സ്കൂളിൽ സമാപനം

ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത്‌ അംഗം അമൽ ജോയ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ

ഗതാഗത നിയന്ത്രണം

സുൽത്താൻ ബത്തേരി- പുൽപ്പള്ളി-പെരിക്കല്ലൂർ കടവ് റോഡിൽ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ പെരിക്കല്ലൂർ കടവ് മുതൽ പട്ടാണികൂപ്പ് വരെയുള്ള ഭാഗത്ത് (നവംബർ 9, 10) ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. വാഹനങ്ങൾ പട്ടാണികൂപ്പ്–മൂന്ന് പാലം

വാരാമ്പറ്റ ഹൈസ്‌കൂൾ ചുറ്റുമതിൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

വാരാമ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാരാമ്പറ്റ ഗവൺമെന്റ് ഹൈസ്‌കൂളിൽ നിർമിക്കുന്ന ചുറ്റുമതിലിന്റെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. പി. ടി.

മദ്യപാനം കരളിനെ മാത്രമല്ല, മസ്തിഷ്‌കത്തെയും ബാധിക്കും; ഗുരുതരമായ പക്ഷാഘാതത്തിന് കാരണമാകുമെന്ന് പഠനം

മദ്യപാനം ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നതില്‍ യാതൊരു സംശയവുമില്ല. ചെറിയ തോതിലുള്ള മദ്യപാനം പോലും കരളിനെയും ഹൃദയത്തെയും ബാധിക്കുമെന്ന് നമ്മള്‍ കേട്ടിട്ടുണ്ടല്ലേ. എന്നാല്‍ ഇപ്പോഴിതാ അമിതമായ മദ്യപാനം മസ്തിഷ്‌കത്തെയും ഗുരുതരമായി ബാധിച്ചേക്കാമെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)

അറുപതാം വയസ്സിൽ അങ്കം കുറിക്കാൻ അയ്യപ്പേട്ടൻ

45 വർഷങ്ങൾക്കു മുമ്പ് ഒൻപതാം ക്ലാസിൽ ഉപേക്ഷിച്ച സ്വപ്നങ്ങൾക്കുവേണ്ടി അറുപതാം വയസ്സിൽ ചിറകു വിരിക്കുകയാണ് അയ്യപ്പൻ. എസ്.കെ.എം.ജെ ഹൈസ്കൂളിൽ നടന്ന പത്താംതരം തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ ഏറെ സന്തോഷത്തിലാണ് അയ്യപ്പനെത്തിയത്. റേഷൻ കടയിലെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.