രണ്ട് മിനിറ്റിൽ താഴെ സമയത്തിനുള്ളിൽ ആളുകളുടെ സ്വഭാവമറിയാം; വേഗമേറിയ വ്യക്തിത്വപരിശോധന അവതരിപ്പിച്ച്‌ പ്രമുഖ സൈക്കോളജിസ്റ്റ്

നമ്മളുടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ എന്തൊക്കെ ടെസ്റ്റുകളാണ് ഇന്ന് ലഭ്യമായിട്ടുള്ളത് അല്ലേ? മനസ്ഥിതി പരിശോധിക്കാൻ ആകട്ടെ ഒരുപാട് മനഃശാസ്ത്രജ്ഞരും നമുക്ക് ഉണ്ട്. ഇപ്പോഴിതാ ഒരാളുടെ വ്യക്തിത്വം മനസ്സിലാക്കുന്നതിനായി വളരെ വേഗത്തില്‍ നടപ്പിലാക്കാവുന്ന വ്യക്തിത്വ ടെസ്റ്റ് അവതരിപ്പിച്ചിക്കുകയാണ് സൈക്കോളജി പ്രൊഫസറായ റിച്ചാർഡ് വൈസ്മാൻ.

അദ്ദേഹം പങ്കുവെച്ചിരിക്കുന്ന പുതിയ വ്യക്തിത്വപരിശോധനയ്ക്ക് വെറും ഒരു മിനിറ്റും 23 സെക്കൻഡും മാത്രമേ സമയം ആവശ്യമുള്ളു. ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ വ്യക്തിത്വ ടെസ്റ്റായാണ് റിച്ചാർഡ് വൈസ്മാൻ ഇതിനെ വിശേഷിപ്പിക്കുന്നത്. പരിശോധനയ്ക്ക് വിധേയരാകാൻ ആഗ്രഹിക്കുന്ന വ്യക്തികളോട് കണ്ണടച്ച്‌ ഇരുകൈകളും മുന്നിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടാണ് അദ്ദേഹം വ്യക്തിത്വ പരിശോധന ആരംഭിക്കുന്നത്. അപ്പോള്‍ ആ വ്യക്തി തന്റെ വലതു കൈ ഒരു ഹീലിയം ബലൂണ്‍ കൊണ്ട് മുകളിലേക്ക് വലിക്കുന്നതായി സങ്കല്‍പ്പിക്കണം, അതേസമയം തന്റെ ഇടതു കൈ പുസ്തകങ്ങള്‍ കൊണ്ട് വച്ച്‌ ഭാരമുള്ളതായും.

കുറച്ച്‌ നിമിഷങ്ങള്‍ക്ക് ശേഷം, പരിശോധനയില്‍ പങ്കെടുത്ത ആ വ്യക്തി കണ്ണുകള്‍ തുറന്ന് അവരുടെ കൈകളുടെ സ്ഥാനം നിരീക്ഷിക്കണം. വ്യക്തിയുടെ കൈകള്‍ വേറിട്ടുനിന്നാല്‍ അതിനർത്ഥം അവർക്ക് നല്ല ഭാവന ഉണ്ടെന്നും അവർ വൈകാരികമായി കാര്യങ്ങളോട് പ്രതികരിക്കുന്നവരാണെന്നുമാണ്. കൂടാതെ ഇത്തരക്കാർ പുസ്തകങ്ങളിലും സിനിമകളിലും എളുപ്പത്തില്‍ ലയിച്ച്‌ ചേരുമെന്നും അദ്ദേഹം പറയുന്നു.

ഇനി കൈകള്‍ക്ക് പ്രത്യേകിച്ച്‌ സ്ഥാനചലനം ഒന്നും സംഭവിച്ചിട്ടില്ലെങ്കില്‍ ആ വ്യക്തി കൂടുതല്‍ യുക്തിസഹവും കൂടുതല്‍ വിശകലനപരവുമായി ചിന്തിക്കുന്നവർ ആയിരിക്കും. വീഡിയോയുടെ തുടക്കത്തില്‍ ആരും അധികം ശ്രദ്ധിക്കാത്ത വിധത്തില്‍ ഒരു നായ്ക്കുട്ടിയുടെ പ്ലക്കാർഡും അദ്ദേഹം തനിക്ക് സമീപത്തായി വെച്ചിരുന്നു. കണ്ണടച്ച്‌ താൻ പറഞ്ഞ കാര്യങ്ങള്‍ സങ്കല്‍പ്പിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ എപ്പോഴെങ്കിലും നായ്ക്കുട്ടിയുടെ ചിത്രം മനസ്സില്‍ തെളിഞ്ഞു വന്നവർ എല്ലാ കാര്യങ്ങളും അല്‍പം സംശയത്തോടെ നോക്കിക്കാണുന്നവർ ആയിരിക്കും എന്നും അദ്ദേഹം പറഞ്ഞു.

കുടുംബ കോടതി സിറ്റിങ്

കുടുംബ കോടതി ജഡ്ജ് കെ.ആര്‍ സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ജൂലൈ 11 ന് സുല്‍ത്താന്‍ ബത്തേരിയിലും ജൂലൈ 19 ന് മാനന്തവാടി കുടുംബ കോടതിയിലും രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ സിറ്റിങ്ങ്

ക്വട്ടേഷന്‍ ക്ഷണിച്ചു.

തലപ്പുഴ ഗവ എന്‍ജിനീറിങ് കോളേജിലെ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തനത്തിന് ഹീറ്റിങ് കൗണ്ടര്‍ മിതമായ നിരക്കില്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂലൈ ഒന്‍പതിന് ഉച്ചയ്ക്ക് രണ്ടിനകം സെക്രട്ടറി, വയനാട്

തെരുവ് നായക്കൂട്ടം കോഴികളെ കൊന്നു.

കണിയാമ്പറ്റ: തെരുവ് നായ ശല്യം നേരിടുന്ന കണിയാമ്പറ്റ പള്ളിമുക്ക് പ്രാദേശങ്ങളിൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത് അവസ്ഥയാ ണെന്ന് സി.പി.ഐ.എം കരിമ്പടക്കുനി ബ്രാഞ്ച് കമ്മിറ്റി. കഴിഞ്ഞ ദിവസം അമ്പലച്ചാൽ പ്രാദേശത്തെ വൈത്തലപറമ്പൻ ജംഷീദിന്റെ വീട്ടിൽ തെരുവ്

റോഡ് സുരക്ഷാ ബോധവൽക്കരണവും പ്രിവിലേജ് കാർഡ് വിതരണവും

മേപ്പാടി:ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ജീവനക്കാർക്കും വിദ്യാർത്ഥികൾക്കുമായി വയനാട് ജില്ലാ ആർ.ടി.ഒ. യുടെ നേതൃത്വത്തിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഒപ്പം ആർ ടി ഒ ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി ഡോ. മൂപ്പൻസ്

ഇന്‍സ്ട്രക്ടര്‍ നിയമനം

ജില്ലാ ഗവ എന്‍ജിനീയറിങ് കോളെജില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ്-1 തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങില്‍ ബിരുദം/അനുബന്ധ വിഷയങ്ങളില്‍ റെഗുലര്‍ ഫസ്റ്റ് ക്ലാസ്സ് ബിരുദമാണ്

ഓവര്‍സീയര്‍ നിയമനം

മേപ്പാടി ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസിലേക്ക് ഓവര്‍സീയര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. സിവില്‍ എന്‍ജിനീയറിങില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജൂലൈ 14 ന് രാവിലെ 11 ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.