വിവാഹിതരാകാൻ പോകുന്ന പൗരന്മാർക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്താൻ 35 ലക്ഷം രൂപയുടെ പലിശ രഹിത വായ്പ പദ്ധതി: വമ്പൻ പ്രഖ്യാപനവുമായി ഈ രാജ്യം; വിശദാംശങ്ങൾ

പൗരന്‍മാര്‍ക്ക് പുതിയ വിവാഹ വായ്പാ പദ്ധതി പ്രഖ്യാപിച്ച്‌ അബുദാബി. ഇവര്‍ക്ക് വിവാഹത്തിന് ഏകദേശം 35 ലക്ഷത്തോളം രൂപയാണ് പലിശ രഹിത വായ്പായിനത്തില്‍ ലഭിക്കുക. അബുദാബി സോഷ്യല്‍ സപ്പോര്‍ട്ട് അതോറിറ്റി(എസ്‌എസ്‌എ)യാണ് പദ്ധതി പ്രഖ്യാപിച്ചത്. 2024 സെപ്റ്റംബര്‍ മുതല്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

പുതുതായി വിവാഹം കഴിക്കുന്ന ജോലിയുള്ളതും അബുദാബി ഫാമിലി ബുക്ക് കൈവശം വെച്ചിരിക്കുന്നതുമായി യുഎഇ പൗരന്‍മാര്‍ക്കാണ് പദ്ധതിയുടെ ഭാഗമായി വായ്പ ലഭിക്കുക.അബുദാബി കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് ആരംഭിച്ച അബുദാബി ഫാമിലി വെല്‍ബിയിംഗ് സ്ട്രാറ്റജിയുടെയും എമിറാത്തി ഫാമിലി ഗ്രോത്ത് പ്രോഗ്രാമിന്റെയും ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.സുരക്ഷിതമായ സാമ്ബത്തിക അടിത്തറയോട് കൂടി വിവാഹബന്ധം ആരംഭിക്കുവാന്‍ പൗരന്‍മാരെ സഹായിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിയ്ക്ക് രൂപം നല്‍കിയിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

യുഎഇയുടെ പാരമ്ബര്യത്തിനും പൈതൃകത്തിന് അനുസൃതമായി വിവാഹം കഴിക്കാന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനും കുടുംബബന്ധങ്ങള്‍ ശക്തമാക്കുന്നതിനുമാണ് പദ്ധതി പ്രാധാന്യം നല്‍കുന്നതെന്നും അധികൃതര്‍ പറഞ്ഞു. വായ്പ ലഭിക്കുന്നതിന് ആവശ്യമായ നിബന്ധനകളും അധികൃതര്‍ വ്യക്തമാക്കി. വിവാഹസമയത്ത് ഭര്‍ത്താവിന് കുറഞ്ഞത് 21 വയസ്സും ഭാര്യയ്ക്ക് 18 വയസ്സും തികഞ്ഞിരിക്കണം. അബുദാബിയില്‍ നല്‍കി വരുന്ന ഫാമിലി ബുക്ക് കൈവശം വെച്ചയാളായിരിക്കണം ഭര്‍ത്താവ്. വായ്പയ്ക്കായുള്ള അപേക്ഷ നല്‍കേണ്ടത് ഭര്‍ത്താവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കൂടാതെ ഭര്‍ത്താവിന്റെ പ്രതിമാസ വരുമാനം 60000 ദിര്‍ഹത്തില്‍ കുറവായിരിക്കണമെന്നും മെഡീം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്‌ട്രേഷന്‍ നടത്തണമെന്നും നിബന്ധനകളില്‍ പറയുന്നു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

തലപ്പുഴ ഗവ എന്‍ജിനീറിങ് കോളേജിലെ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തനത്തിന് ഹീറ്റിങ് കൗണ്ടര്‍ മിതമായ നിരക്കില്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂലൈ ഒന്‍പതിന് ഉച്ചയ്ക്ക് രണ്ടിനകം സെക്രട്ടറി, വയനാട്

തെരുവ് നായക്കൂട്ടം കോഴികളെ കൊന്നു.

കണിയാമ്പറ്റ: തെരുവ് നായ ശല്യം നേരിടുന്ന കണിയാമ്പറ്റ പള്ളിമുക്ക് പ്രാദേശങ്ങളിൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത് അവസ്ഥയാ ണെന്ന് സി.പി.ഐ.എം കരിമ്പടക്കുനി ബ്രാഞ്ച് കമ്മിറ്റി. കഴിഞ്ഞ ദിവസം അമ്പലച്ചാൽ പ്രാദേശത്തെ വൈത്തലപറമ്പൻ ജംഷീദിന്റെ വീട്ടിൽ തെരുവ്

റോഡ് സുരക്ഷാ ബോധവൽക്കരണവും പ്രിവിലേജ് കാർഡ് വിതരണവും

മേപ്പാടി:ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ജീവനക്കാർക്കും വിദ്യാർത്ഥികൾക്കുമായി വയനാട് ജില്ലാ ആർ.ടി.ഒ. യുടെ നേതൃത്വത്തിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഒപ്പം ആർ ടി ഒ ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി ഡോ. മൂപ്പൻസ്

ഇന്‍സ്ട്രക്ടര്‍ നിയമനം

ജില്ലാ ഗവ എന്‍ജിനീയറിങ് കോളെജില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ്-1 തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങില്‍ ബിരുദം/അനുബന്ധ വിഷയങ്ങളില്‍ റെഗുലര്‍ ഫസ്റ്റ് ക്ലാസ്സ് ബിരുദമാണ്

ഓവര്‍സീയര്‍ നിയമനം

മേപ്പാടി ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസിലേക്ക് ഓവര്‍സീയര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. സിവില്‍ എന്‍ജിനീയറിങില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജൂലൈ 14 ന് രാവിലെ 11 ന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പീച്ചംങ്കോട് ചെങ്ങലേരികുന്ന് ഭാഗത്തും കല്ലോടി,ചൊവ്വ,പള്ളിയറ (ഒരപ്പ്) ഭാഗങ്ങളില്‍നാളെ (ജൂലൈ 4) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.