വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ നടപടി സ്വീകരിക്കും-ജില്ലാ വികസന സമിതി

ഡ്രോപ്പ് ഔട്ട് ഫ്രീ വയനാട് പദ്ധതി മാതൃകാപരം

ജില്ലയില്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ വികസന സമിതി യോഗം. വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി സുല്‍ത്താന്‍ബത്തേരി നഗരസഭയില്‍ വിജയകരമായി നടപ്പാക്കിയ ഡ്രോപ്പ് ഔട്ട് ഫ്രീ വയനാട് പദ്ധതി ജില്ലയില്‍ വ്യാപിപ്പിക്കും. പദ്ധതി മാതൃകയാക്കി മറ്റ് തദ്ദേശ സ്ഥാപനങ്ങളും പദ്ധതി നടപ്പാക്കണമെന്ന് ഡിഡിസി യോഗം ആവശ്യപ്പെട്ടു. ഗോത്ര സങ്കേതങ്ങളില്‍ പ്രമോട്ടര്‍മാരുടെ നിരന്തര നിരീക്ഷണം ആവശ്യമാണ്. ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പഠനം സംബന്ധിച്ച് അവലോകനം ശക്തമാക്കി ദീര്‍ഘകാല വീക്ഷണത്തോടെയുള്ള പദ്ധതികള്‍ നടപ്പിലാക്കണമെന്നും ജില്ലാ വികസന സമിതി യോഗം നിര്‍ദ്ദേശിച്ചു.

ഗതാഗതക്കുരുക്കിന് സമഗ്ര സംവിധാനം വേണം

കല്‍പ്പറ്റ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കന്‍ നടപടി വേണമെന്ന് ടി.സിദ്ദിഖ് എംഎല്‍എ ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. കൈനാട്ടി മുതല്‍ അയ്യപ്പക്ഷേത്രം ജങ്ഷന്‍ വരെയുള്ള ഗതാഗതക്കുരുക്ക് സംബന്ധിച്ച് പഠനം നടത്താനും പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും ജില്ലാ കേന്ദ്രമായ കല്‍പ്പറ്റയില്‍ സംവിധാനം ഒരുക്കണം. പുതുപ്പാടി -മുത്തങ്ങ നാഷണല്‍ ഹൈവേക്ക് സ്ഥലം ഏറ്റെടുക്കലിന് നടപടികള്‍ സ്വീകരിക്കാന്‍ എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടറെ പ്രത്യേകമായി നിയോഗിച്ച് നടപടികള്‍ ത്വരിതപ്പെടുത്തണം. അപകടങ്ങള്‍ പതിവാകുന്ന വാര്യാട് മേഖലയില്‍ റോഡ് സുരക്ഷയ്ക്കായി അപകട സൂചന ബോര്‍ഡുകള്‍, ക്യാമറ, ചെറിയ റോഡുകളില്‍ ഹംപ് എന്നിവ സ്ഥാപിക്കുന്നതിന് ഉടന്‍ നടപടി സ്വീകരിക്കണം. വെള്ളാര്‍മല മീനാക്ഷി എസ്റ്റേറ്റിലെ 85 കുടുംബങ്ങളുടെ ഭൂമി സംബന്ധമായ പ്രശ്‌നങ്ങളില്‍ തുടര്‍ നടപടി സ്വീകരിക്കണം. വേങ്ങപ്പള്ളി ലക്ഷംവീട് പദ്ധതി ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു. വന്യമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് സംവിധാനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കണം. മൃഗങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള ഇടപെടലുകള്‍ തടയണം. കെഎസ്ഇബിയുടെയും ഹൈ,ലോ മാസ്റ്റ് ലൈറ്റുകളുടെയും അറ്റകുറ്റപണികള്‍ ഉടന്‍ പൂര്‍ത്തീകരിക്കണം. ഫോറസ്റ്റിലൂടെ ജനങ്ങള്‍ നടന്നു പോകുന്ന സ്ഥലത്തെ അടിക്കാടുകള്‍ വെട്ടണം. അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ കണ്ടെത്തണം. റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വന്യമൃഗങ്ങളെ ആക്രമിക്കുന്നത് പരിശോധിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ജില്ലയിലെ മനുഷ്യവന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടെന്നും സമഗ്ര ചര്‍ച്ചയ്ക്ക് ശേഷം ഒരു മാസത്തിനുള്ളില്‍ അന്തിമ ഡിപിആര്‍ സമര്‍പ്പിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.

വിവിധ പ്രവൃത്തികള്‍ വേഗത്തിലാക്കും

പടിഞ്ഞാറത്തറ- പൂഴിത്തോട് റോഡ് നിര്‍മ്മാണത്തിന്റെ സാധ്യതാ പഠനവുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. റോഡ് നിര്‍മ്മാണ പ്രവര്‍ത്തകര്‍ ഉടനെ ആരംഭിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. വെള്ളമുണ്ട- തോട്ടോളിപ്പടി റോഡ് നിര്‍മ്മാണപ്രവൃത്തി മഴ കുറയുന്ന മുറയ്ക്ക് പൂര്‍ത്തീകരിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വനം വകുപ്പിന്റെ അനുമതി ലഭിച്ചശേഷം എന്‍.ആര്‍.ഇ.ജി.എ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രിയദര്‍ശിനി എസ്റ്റേറ്റിന്റെ കാഞ്ഞിരങ്ങാട് യൂണിറ്റിലേക്കുള്ള റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി നിര്‍വഹിക്കുമെന്ന് തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. റവന്യൂ ഭൂമിയിലുള്ള നെല്ലറച്ചാല്‍ ടൂറിസം വിശ്രമ കേന്ദ്രത്തിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ സര്‍വ്വേയറെ ചുമതലപ്പെടുത്തിയതായും ഓഗസ്റ്റ് ആറിന് സംയുക്ത പരിശോധന നടത്തുമെന്നും എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു. സമ്മതപത്രത്തിന്റെ അടിസ്ഥാനത്തില്‍ വീട് കെട്ടി പിന്നീട് കൃത്യമായ രേഖകള്‍ ലഭ്യമല്ലാത്തതിനാല്‍ വീട്ട് നമ്പര്‍ ലഭിക്കാത്ത പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുടെ പ്രശ്‌നം പരിഹരിക്കുന്നതിന് എബിസിഡി മോഡലിന്റെ രണ്ടാം പതിപ്പ് ആരംഭിക്കുന്നത് ഉചിതമായിരിക്കുമെന്ന് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് പ്രത്യേക ക്യാമ്പയിന്‍ നടത്തുന്നത് വേഗത്തിലാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ ഡി.ആര്‍ മേഘശ്രീ നിര്‍ദേശം നല്‍കി. ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വകുപ്പുകളില്‍ നടപടികള്‍ സ്വീകരിക്കണമെന്നും വകുപ്പുകള്‍ പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമാകണമെന്നും ജില്ലാ ശുചിത്വമിഷന്‍ കോഡിനേറ്റര്‍ അറിയിച്ചു. തെരുവുനായ ശല്യം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഹരിക്കുന്നതിന് ജില്ലാ തലത്തില്‍ ഒരു ഫോഴ്‌സ് രൂപീക്കരിക്കണമെന്ന് ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ രേമേശ് ആവശ്യപ്പെട്ടു. ടേക്ക് എ ബ്രേക്ക് പദ്ധതയിലെ സാങ്കേതിക തടസ്സം നീക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും ചെയര്‍മാന്‍ പറഞ്ഞു.

ഡ്രോപ്പ് ഔട്ട് ഫ്രീ വയനാട് പദ്ധതിസംബന്ധിച്ച് നടത്തിപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ബത്തേരി ഗവ.സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.എ അബ്ദുല്‍ നാസര്‍ അവതരണം നടത്തി. പ്രിയദര്‍ശിനി ടി എസ്റ്റേറ്റില്‍ കെഎസ്ഇബിയുടെ സോളാര്‍ പാനല്‍ പദ്ധതി അടുത്തമാസം ആരംഭിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. എംഎല്‍എമാരുടെ പ്രത്യേക വികസന നിധി ആസ്തി വികസന ഫണ്ട് എന്നിവയുടെ പുരോഗതിയും യോഗത്തില്‍ അവലോകനം ചെയ്തു. ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അധ്യക്ഷയായ ജില്ലാ വികസന സമിതി യോഗത്തില്‍ അഡ്വ. ടി.സിദ്ധിഖ് എംഎല്‍എ, എ.ഡി.എം കെ.ദേവകി, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭഗത്, അസിസ്റ്റന്റ് കളക്ടര്‍ എസ്.ഗൗതം രാജ്, പ്ലാനിങ് ഓഫീസര്‍ പി.ആര്‍.രത്‌നേഷ്, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്

കർഷക ദിനാചാരണം സംഘടിപ്പിച്ചു

ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച വൈവിധ്യ കർഷകൻ ആയ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു.

വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

നടവയൽ കാറ്റാടിക്കവല തെല്ലിയാങ്കൽ ഋഷികേശ് (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദിൽഷാദ്, ചിത്ര ദമ്പതികളുടെ മകനാണ്. നടവയൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍*

ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് വഴിവയ്ക്കും. യൂറിക് ആസിഡ് കൂടുമ്പോള്‍ ശരീരം കാണിക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.