മാനന്തവാടി: ദ്വാരക എയുപി സ്‌കൂളിലെ നിരവധി കുട്ടികൾ ശാരീരികാസ്വാസ്ഥ്യം മൂലം ചികിത്സ തേടി. നിലവിൽ 30 ഓളം കുട്ടികളാണ്
ചികിത്സ തേടിയിരിക്കുന്നത്. പീച്ചങ്കോട് പൊരുന്നന്നൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും
മാനന്തവാടി മെഡിക്കൽ കോളേജിലേക്കും കുട്ടികൾ
ചികിത്സ തേടിയിരിക്കുന്നത്.
കൂടുതൽ കുട്ടികൾ നിലവിൽ
മാനന്തവാടി മെഡിക്കൽ കോളേജിലേക്കുംവന്ന് കൊണ്ടിരിക്കുന്നുണ്ട്
സ്കൂളിൽ നിന്ന് ഇന്നലെ ഉച്ചഭക്ഷണം കഴിച്ചവർക്കാണ് ചർദ്ദിയും, പനിയുമടക്കമുള്ള ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ചോറും സാമ്പാറും മുട്ടയും വാഴക്കാ തോരനുമായിരുന്നു കുട്ടികൾ കഴിച്ചിരുന്നത്.
തുടർന്ന് ഇന്ന് രാവിലെ പത്തരയോടെ സ്‌കൂളിൽ വന്ന കുട്ടികളിൽ ചിലർക്ക് ഛർദിയും പനി യും വന്നത്. പിന്നീട് വൈകീട്ടോടെ കൂടുതൽ കുട്ടികൾക്ക് പ്രശ്‌നങ്ങളുണ്ടായി. ഭക്ഷ്യ വിഷബാധയാണ് പ്രാഥമിക സൂചനയെന്നും ഔദ്യോഗിക സ്ഥിരീകരണം മറ്റ് പരിശോധനകൾക്ക് ശേഷമേ ഉറപ്പാകൂവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

നിയമനം
ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ വിവിധ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ആര്‍.ബി.എസ്.കെ നഴ്‌സ്, ഇന്‍സ്ട്രക്ടര്‍ ഫോര്‍ യങ് ആന്‍ഡ് ഹിയറിങ് ഇംപയേര്‍ഡ്, ഡെവലപ്‌മെന്റല്‍ തെറാപ്പിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍, ഡെന്റല്‍ ടെക്നിഷന്‍, കൗണ്‍സിലര്‍ തസ്തികകളിലേക്കാണ് നിയമനം.