അമ്പലവയല്‍ പഞ്ചായത്തില്‍ ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റി നബാര്‍ഡിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന ചീങ്ങേരി സമഗ്ര പട്ടിക വര്‍ഗ്ഗ വികസന പദ്ധതിയുടെ ഭാഗമായി മട്ടപ്പാറ സെറ്റില്‍മെന്റ് ഏരിയയിലെ ഗുണഭോക്താക്കള്‍ക്ക് ഫലവൃക്ഷ തൈകളുടെ പരിപാലനത്തില്‍ പരിശീലനം നല്കി. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഷീജ ബാബു ഉദ്ഘാടനം ചെയ്തു. ആര്.എ.ആര്.എസ് അമ്പലവയലിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നജീബ് ഗുണഭോക്താക്കള്‍ക്ക് പരിശീലനം നല്കി. പി.റ്റി.ഡി.സി പ്രസിഡന്റ്് ചിന്നപ്പന് അധ്യക്ഷത വഹിച്ച പരിപാടിയില്‍ വാര്‍ഡ് മെമ്പര്‍ അംബിക കുമാരന്, ബ്രഹ്മഗിരി ഡയറക്ടര്‍ പി.കെ അനൂപ്, പ്രൊജക്റ്റ് മാനേജര്‍ കെ. മോഹന്‍ദാസ്, പ്രമോട്ടര്‍ ലിബിന് എന്നിവര്‍ പങ്കെടുത്തു.

ജീവൻ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടർമാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളിൽ നിന്ന് വിട്ടുനിൽക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ സുരക്ഷാ വീഴ്ചകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെജിഎംഒഎ ഇന്ന് മുതൽ ജീവൻ രക്ഷാ സമരം ആരംഭിക്കും. താമരശ്ശേരി താലൂക്ക് ആശുപത്രി ഡോക്ടർക്കെതിരെ ഉണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സമരം. സമരത്തിന്റെ ആദ്യഘട്ടം







