വൈത്തിരി ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യപരിപാലന കര്‍മ്മപദ്ധതിയുടേയും ജൈവ വൈവിധ്യ രജിസ്റ്റര്‍ പുതുക്കലിന്റെയും ശില്പശാലകള്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി വിജേഷ് ഉദ്ഘാടനം ചെയ്തു. കര്‍മ്മ പദ്ധതിക്ക് സംസ്ഥാനത്ത് തിരഞ്ഞെടുത്ത 25 പഞ്ചായത്തുകളിലൊന്നാണ് വൈത്തിരി. കര്‍മ്മപദ്ധതി ശില്പശാലയില്‍ വൈസ് പ്രസിഡണ്ട് ഉഷാ ജ്യോതിദാസ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ ഒ ജിനിഷ അധ്യക്ഷയായ ജൈവ വൈവിധ്യ രജിസ്റ്റര്‍ പുതുക്കല്‍ ശില്പശാലയില്‍ ഡോ: ആര്‍.എല്‍ രതീഷ്, ജിതിന്‍ കണ്ടോത്ത്, കെ.എസ് സജീഷ്, ആര്‍ രവിചന്ദ്രന്‍, പി. അനില്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ബി.എംസി കോ-ഓര്‍ഡിനേറ്റര്‍ സി.അശോകന്‍, പഞ്ചായത്ത് ഭരണസമിതി അംഗം കെ. ആര്‍ഹേമലത എന്നിവര്‍ പങ്കെടുത്തു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന് കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന് ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍