യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻ എ) ദ്വിദിന നേതൃപഠനക്യാമ്പ് വടുവൻചാലിൽ സംഘടിപ്പിച്ചു. സമ്മേളനം ദേശീയ സെക്രട്ടറി സുധീപ് എം.വി ഉദ്ഘാടനം ചെയ്തു. യുഎൻഎ സംസ്ഥാന പ്രസിഡൻ്റ് ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു.യുഎൻഎയുടെ പോരാട്ട ചരിത്രത്തെ കുറിച്ച് ജാസ്മിൻ ഷാ ക്ലാസ് എടുത്തു. നീതൂസ് അക്കാദമി എം.ഡി നീതു ബോബൻ നഴ്സിംഗ് വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചും, സാധ്യതകളെ കുറിച്ചു സംസാരിക്കുകയുണ്ടായി. സംസ്ഥാന സെക്രട്ടറി അജയ് വിശ്വംബരൻ , സംസ്ഥാന ട്രഷറർ ദിവ്യ.ഇ.എസ്. വൈസ് പ്രസിഡൻ്റ് മിനി ബോബി എന്നിവർ സംസാരിച്ചു. ട്രേഡ് യൂണിയൻ നിയമങ്ങളെ കുറിച്ചും, തൊഴിലാളികളുടെ അവകാശത്തെ കുറിച്ചും ക്ലാസുകൾ നടന്നു. നാളെ വൈകുന്നേരത്തോടെ പഠന ക്യാമ്പ് അവസാനിക്കും.

സീറ്റൊഴിവ്
മാനന്തവാടി പി.കെ കാളന് മെമ്മോറിയല്‍ കോളേജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബികോം കോ-ഓപറേഷന് കോഴ്സുകളില്‍ സീറ്റൊഴിവ്. എസ്.സി /എസ്.ടി/ഒ.ബി.സി (എച്ച്)/ ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. താത്പര്യമുള്ളവര്‍ www.ihrdadmissions.org