മൂന്നാഴ്ചയ്ക്കിടെ സിമന്റിന് കൂടിയത് 90 രൂപ

തിരുവനന്തപുരം : കൊവിഡ് മൂലം പ്രതിസന്ധി നേരിടുന്ന നിര്‍മ്മാണമേഖലയില്‍ കൂനിന്‍മേല്‍ കുരുവെന്നോണം സിമന്റിന് മൂന്നാഴ്ചയ്ക്കിടെ കൂടിയത് 90 രൂപ. നിലവില്‍ 50 കിലോയുടെ ഒരു ചാക്ക് സിമന്റിന് 470 രൂപയാണ്. വില്പന കുറഞ്ഞ സാഹചര്യത്തില്‍ ലാഭം കൂട്ടാനുള്ള നീക്കമാണ് അന്യായ വിലവര്‍ദ്ധനവിന് കാരണമെന്ന് നിര്‍മ്മാണ മേഖലയിലുള്ളവര്‍ പറയുന്നു.

ലൈഫ് മിഷന്‍ ഭവന പദ്ധതികള്‍ ഉള്‍പ്പെടെ പാതിവഴിയില്‍ നിറുത്തി വച്ചിരിക്കുകയാണ്. വിലയെച്ചൊല്ലി ഉത്പാദകരുമായുളള ഭിന്നതയെ തുടര്‍ന്ന് ഒരു വിഭാഗം വ്യാപാരികള്‍ സിമന്റ് എടുക്കാതെ രണ്ടാഴ്ചയിലേറെയായി സമരത്തിലായിരുന്നു.കരാറുകാര്‍ക്ക് പുതിയ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങാനാകുന്നില്ല. നേരത്തെ 380 രൂപയായിരുന്നു ഒരു ചാക്ക് സിമന്റിന്റെ വിപണി വില. അന്ന് ഡീലര്‍മാരില്‍ നിന്ന് ചാക്കിന് 425 രൂപയാണ് കമ്ബനികള്‍ ഈടാക്കിയിരുന്നത്. അധികം വരുന്ന 45 രൂപ പിന്നീട് ഡിസ്‌കൗണ്ട് ആയി കമ്ബനി നല്‍കിയിരുന്നു.

എന്നാല്‍ കൊവിഡ് കാലത്ത് കമ്ബനികള്‍ വില 445 ആക്കി. ഡീലര്‍മാര്‍ക്കുള്ള ഡിസ്‌കൗണ്ട് അവസാനിപ്പിക്കുകയും ചെയ്തു. ഇതോടെ പൊതുവിപണിയില്‍ സിമന്റ് വില കുത്തനെ ഉയര്‍ന്നു.. കേരളത്തിലെ സിമന്റ് വിപണിയില്‍ 70 ശതമാനവും നിയന്ത്രിക്കുന്നത് തമിഴ്നാട് കേന്ദ്രീകരിച്ചാണ്. ഇന്ത്യാസിമന്റ്,എ.സി.സി,രാംകോ,അള്‍ട്രാടെക് കമ്ബനികള്‍ തമിഴ്നാട്ടിലാണ് പ്രവര്‍ത്തിക്കുന്നത്.

പേരിനൊരു മലബാര്‍
സംസ്ഥാനത്ത് സര്‍ക്കാര്‍ വിലാസത്തിലുള്ള മലബാര്‍ സിമന്റ്സ് മാത്രമാണ് സിമന്റ് നിര്‍മ്മാണ രംഗത്തുള്ളത്. ഇവിടെ നിര്‍മ്മാണവും വില്പനയും കുറവായതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സിമന്റാണ് ഉപയോഗിക്കുന്നത്. സിമന്റ് കടകളില്‍ നിന്ന് വീടുകളിലും പണിസ്ഥലത്തും എത്തിക്കാനുള്ള വാഹന വാടക ചെലവ് കണക്കാക്കിയാല്‍ ഒരു പായ്ക്കറ്റ് സിമന്റിനു പലേടത്തും പല വില വീഴും. സിമന്റിന് കൃത്രിമ ക്ഷാമം നടത്തിയ ചെറുകിട സ്ഥാപനങ്ങളുണ്ട്.

സിമന്റ് വില

ലോക്ക്ഡൗണിന് മുമ്പ്: ₹ 380

ജൂലായ്: ₹ 420

നിലവില്‍: ₹ 470-500

തീവ്രവോട്ടർ പട്ടിക പരിഷ്കരണം: ആലംതട്ട ഉന്നതി സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി ജില്ലാ കളക്ടർ

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പരിയാരം ആലംതട്ട ഉന്നതി സന്ദർശിച്ച് ബി.എൽ.ഒമാരുടെയും സൂപ്പർവൈസർമാരുടെയും പ്രവർത്തനങ്ങൾ ജില്ല കളക്ടർ ഡി.ആർ മേഘശ്രീ വിലയിരുത്തി. ഉന്നതി നിവാസികളായ ശശിധരൻ, സിന്ധു എന്നിവർക്ക് കളക്ടർ

സി.ബി.എസ്.ഇ ജില്ലാ ഇംഗ്ലീഷ് ലാംഗ്വേജ് ഫെസ്റ്റ് : വിജയികളെ അനുമോദിച്ചു

സുൽത്താൻ ബത്തേരി : മാനന്തവാടിയിൽ നടന്ന വയനാട് ജില്ല സി.ബി.എസ്.ഇ സ്കൂൾസ് ഇംഗ്ലീഷ് ലാംഗ്വേജ് ഫെസ്റ്റിൽ സെക്കന്ററി സ്കൂൾ വിഭാഗത്തിൽ 212 പോയിന്റുകളോടെ ഒന്നാമതെത്തിയ സുൽത്താൻ ബത്തേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ ടീം അംഗങ്ങളെ

ഗതാഗത നിയന്ത്രണം

ദാസനക്കര-പയ്യമ്പള്ളി കൊയിലേരി റോഡിൽ ടാറിങ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ നവംബർ 12 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. കൽപറ്റ ഭാഗത്തുള്ള വാഹനങ്ങൾ കൂടക്കടവ് ചെറുകാട്ടൂർ വഴിയും കാട്ടിക്കുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ

ബൈക്കിൽ ഫുൾ ടാങ്ക് പെട്രോൾ അടിച്ചു:പണം നൽകാതെ മുങ്ങി യുവാവ്

കൽപ്പറ്റ. ബൈക്കിൽ ഫുൾ ടാങ്ക് പെട്രോൾ അടിച്ച ശേഷം പണം നൽകാതെ മുങ്ങി യുവാവ്. മുട്ടിൽ വാര്യാട് പെട്രോൾ പമ്പിൽ ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. 1250 രൂപയ്ക്ക് പെട്രോൾ അടിച്ച ശേഷം യുവാവ്

വൈദ്യുതി മുടങ്ങും

കമ്പളക്കാട് സെക്ഷനു കീഴില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ എച്ചോം ബാങ്ക് പരിസരം, പള്ളിക്കുന്ന്, പേരാറ്റക്കുന്ന്, ചുണ്ടക്കര, പാലപ്പറ്റ, പന്തലാടി, പൂളക്കൊല്ലി ഭാഗങ്ങളിൽ നാളെ(നവംബര്‍ 12) രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി

മുട്ടിൽ ഡബ്യു. ഒ യു.പി സ്കൂളിൽ ഹോക്കി കിറ്റ് വിതരണം ചെയ്തു.

മുട്ടിൽ: മുട്ടിൽ ഡബ്യു. ഒ യു.പി സ്കൂളിന് വയനാട് ജില്ല ഹോക്കി അസോസിയേഷൻ നൽകുന്ന ഹോക്കി കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം വയനാട് ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ നിർവഹിച്ചു. വയനാട് ജില്ലാ ഹോക്കി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.