തിരുവനന്തപുരം : ശിശുമരണ നിരക്ക് കുറയ്ക്കുന്നതില്‍ രാജ്യം ലക്ഷ്യം വയ്ക്കുന്ന നാഴിക കല്ലിനെക്കാള്‍ കുറഞ്ഞ മരണ നിരക്ക് പത്ത് വര്‍ഷങ്ങള്‍ക്ക് മുന്നെ കൈവരിച്ച് കേരളം. ലോക ശരാശരിയും കേരളത്തെക്കാള്‍ കൂടുതലാണ്.
സുസ്ഥിര വികസനത്തിന്റെ ഭാഗമായി 2030 ഓടെ ആയിരം കുഞ്ഞുങ്ങളുടെ ജനനത്തിലും പത്തില്‍ താഴെ മരണം എന്ന നിരക്കിലേക്ക് എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.
എന്നാല്‍ കേരളം നിലവില്‍ തന്നെ ഈ നേട്ടം കൈവരിച്ചു കഴിഞ്ഞതായി ദേശീയ നവജാത കര്‍മ പദ്ധതിയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് കേരളത്തിന്റെ നേട്ടം എടുത്ത് പറയുന്നത്.
മഹാരാഷ്ട്ര, തമിഴ്‌നാട്, പഞ്ചാബ്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ കുറച്ച് മെച്ചപ്പെട്ട അവസ്ഥയാണ് ഇവിടങ്ങളില്‍ 15 ആണ് ശിശുമരണ നിരക്ക് എന്നാല്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ്, യുപി എന്നിവിടങ്ങളില്‍ സ്ഥിതി ഗുരുതരമാണ് ഇവിടങ്ങളില്‍ ദേശീയ ശരാശരിയായ 23 നെക്കാള്‍ മുകളിലാണ് ശിശുമരണ നിരക്ക്.

തീവ്രവോട്ടർ പട്ടിക പരിഷ്കരണം: ആലംതട്ട ഉന്നതി സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി ജില്ലാ കളക്ടർ
തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പരിയാരം ആലംതട്ട ഉന്നതി സന്ദർശിച്ച് ബി.എൽ.ഒമാരുടെയും സൂപ്പർവൈസർമാരുടെയും പ്രവർത്തനങ്ങൾ ജില്ല കളക്ടർ ഡി.ആർ മേഘശ്രീ വിലയിരുത്തി. ഉന്നതി നിവാസികളായ ശശിധരൻ, സിന്ധു എന്നിവർക്ക് കളക്ടർ







