കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (22.11) പുതുതായി നിരീക്ഷണത്തിലായത് 452 പേരാണ്. 986 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 10461 പേര്‍. ഇന്ന് വന്ന 78 പേര്‍ ഉള്‍പ്പെടെ 613 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1111 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 158328 സാമ്പിളുകളില്‍ 157414 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 147794 നെഗറ്റീവും 9620 പോസിറ്റീവുമാണ്.

ഗതാഗത നിയന്ത്രണം
ദാസനക്കര-പയ്യമ്പള്ളി കൊയിലേരി റോഡിൽ ടാറിങ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ നവംബർ 12 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. കൽപറ്റ ഭാഗത്തുള്ള വാഹനങ്ങൾ കൂടക്കടവ് ചെറുകാട്ടൂർ വഴിയും കാട്ടിക്കുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ







