നിലവിലെ കോവിഡ് സാഹചര്യത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും കിലയും സംയുക്തമായി മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങള്‍ക്ക് ചുമതലകളും ഉത്തരവാദിത്വങ്ങളും സംബന്ധിച്ച് നാളെ(തിങ്കള്‍) 12 മണി മുതല്‍ 2 വരെ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ജില്ലാ കളക്ടര്‍, ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ (നാഷണല്‍ ഹെല്‍ത്ത് മിഷന്‍), ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്, ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്നിവര്‍ പങ്കെടുക്കും. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങള്‍ ഒരുമിച്ചു ഒരു സ്ഥലത്തു ഇരുന്ന് പരിപാടിയില്‍ പങ്കെടുക്കണമെന്ന് കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9747849782 എന്ന നമ്പറില്‍ ബന്ധപ്പെടാം.

ഗതാഗത നിയന്ത്രണം
ദാസനക്കര-പയ്യമ്പള്ളി കൊയിലേരി റോഡിൽ ടാറിങ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ നവംബർ 12 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. കൽപറ്റ ഭാഗത്തുള്ള വാഹനങ്ങൾ കൂടക്കടവ് ചെറുകാട്ടൂർ വഴിയും കാട്ടിക്കുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ







