മലപ്പുറത്ത് ലഭിച്ച മൃതദേഹങ്ങളും മൃതദേഹാവശിഷ്ടങ്ങളുമായി 143 എണ്ണം വയനാട്ടിലേക്ക് കൊണ്ടുവന്നു.

Lഉരുൾപൊട്ടലിൽ മരിച്ചവരുടേതായി മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ലഭിച്ച മൃതദേഹങ്ങളും മൃതദേഹാവശിഷ്ടങ്ങളുമായി 143 എണ്ണം വയനാട്ടിലേക്ക് കൊണ്ടുവന്നു.

മൃതദേഹങ്ങൾ ബന്ധുക്കൾക്ക് തിരിച്ചറിയാനുള്ള സൗകര്യത്തിനായി വയനാട്ടിലെത്തിക്കണമെന്ന് വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വയനാട് ചേർന്ന സർവകക്ഷിയോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ അടിയന്തിര തീരുമാനമുണ്ടായത്.

മലപ്പുറം ജില്ലയിൽ നിന്ന് ഇതുവരെ 58 മൃതദേഹങ്ങളും 95 ശരീര ഭാഗങ്ങളുമാണ് ലഭിച്ചത്. ആകെ 153 എണ്ണം. 32 പുരുഷന്മാരുടെയും 23 സ്ത്രീകളുടെയും 2 ആൺകുട്ടികളുടെയും ഒരു പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ലഭിച്ചു. ഇത് കൂടാതെ 95 ശരീര ഭാഗങ്ങളും കണ്ടെത്തി.

വയനാട് ഉരുൾപൊട്ടലിൽ അകപ്പെട്ടവരെ കണ്ടെത്താനായി ചാലിയാർ പുഴയുടെ എടവണ്ണ കടവുകളിലും വ്യാഴാഴ്ച തിരച്ചിൽ നടത്തി.

ഉരുൾപ്പൊട്ടൽ നടന്ന വയനാട് മുണ്ടക്കൈ, ചൂരൽമല  എന്നിവയോട് ഏറ്റവും അടുത്തുള്ള മലപ്പുറത്തെ പോത്തുകല്ല് ഗ്രാമപഞ്ചായത്തിലെ കടവുകളിൽ നിന്നാണ് ആദ്യം മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നതെങ്കിൽ പിന്നീട് കിലോമീറ്ററുകൾ താഴെ വാഴക്കാട് നിന്നടക്കം മൃതഹങ്ങൾ ലഭിച്ചു. ചാലിയാറിൽ നിന്ന് ലഭിച്ച എല്ലാ മൃതദേഹങ്ങളുടെയും ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ട നടപടികൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ് നടക്കുന്നത്. 

ക്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ജീവനക്കാരുടെ സമ്മാനം; ‘ഹാപ്പി ലോങ്ങ് ലൈഫ്’ സൗജന്യ യാത്രാ കാർഡ് വിതരണം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ക്യാൻസർ രോഗികൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘ഹാപ്പി ലോങ്ങ് ലൈഫ് സൗജന്യ കാർഡ് പദ്ധതി’യുടെ യാത്ര കാർഡ് വിതരണം ആരംഭിച്ചതായി മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. കെഎസ്ആർടിസി നടപ്പിലാക്കുന്ന

എസ്എസ്എൽസി പരീക്ഷാ വിജ്ഞാപനം പുറത്തിറക്കി; ഫീസ് നവംബർ 12 മുതൽ

തിരുവനന്തപുരം:2025–26 അധ്യയന വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷകളുടെ ഔദ്യോഗിക വിജ്ഞാപനം വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. പരീക്ഷകൾ 2026 മാർച്ച് 5-ന് ആരംഭിച്ച് മാർച്ച് 30-ന് അവസാനിക്കും.വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫീസ് പിഴയില്ലാതെ നവംബർ 12

ഉദ്ഘാടനത്തിനൊരുങ്ങി ഫാമിലി, മാർക്കറ്റിം​ഗ് ക്യാംപെയിന് തുടക്കം!

ബത്തേരി ഫാമിലി വെഡിം​ഗ് സെന്റർ ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള മാർക്കറ്റിം​ഗ് ക്യാംപെയിന് തുടക്കമായി. സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി കൗൺസിലർ ആരിഫ് സി കെ ക്യാംപെയിൻ ഫ്ലാ​ഗ് ഓഫ് ചെയ്തു. ചടങ്ങിൽ ഫാമിലി വെഡിം​ഗ് സെന്റർ മാനേജിം​ഗ്

ശ്രേയസ് യോഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

ചുള്ളിയോട് യൂണിറ്റിൽ സംഘടിപ്പിച്ച യോഗ പരിശീലന ക്ലാസ് ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്. ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ ഒ.ജെ. ബേബി അധ്യക്ഷത വഹിച്ചു. ചുള്ളിയോട് ഹോമിയോ ആശുപത്രിയിലെ റീഷ്മ ഷാജി

മൊബൈൽ പുറത്തേക്ക് വീണാൽ അപായ ചങ്ങല വലിക്കരുതെന്ന് റെയിൽവേ; പകരം ഇങ്ങനെ ചെയ്യാം

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ റെയിൽവേ ശൃംഖലയുള്ള രാജ്യമാണ് ഇന്ത്യ. യാത്ര സുഖമമാക്കാനും യാത്രക്കാർക്ക് പ്രശ്‌നങ്ങൾ ഒന്നും ഇല്ലാതിരിക്കാനും നിരവധി നിർദേശങ്ങളാണ് റെയിൽവേ പുറത്തിറക്കുക. ഇപ്പോൾ അങ്ങനെയൊരു നിർദേശമാണ് റെയിൽവേയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

വിവാഹ ധനസഹായത്തിന് മംഗല്യ സമുന്നതി പദ്ധതി: അപേക്ഷ നവംബർ ഒന്നുമുതൽ

കേരളത്തിലെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്ന് വിവാഹിതരായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് വിവാഹ ധനസഹായം നൽകുന്ന മംഗല്യ സമുന്നതി’ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 2025 ജനുവരി ഒന്നിനും ഒക്ടോബർ 31നും ഇടയിൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.