വയനാട് മേപ്പാടിക്ക് സമീപം കോട്ടനാട് ഗവൺമെൻറ് യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ
വ്യാഴാഴ്ച സന്ദർശിച്ചു.
മേപ്പാടി ഗ്രാമപഞ്ചായത്തിലെ കുന്നംപറ്റ, ആനക്കാട്, റാട്ടക്കൊല്ലി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് ഈ ക്യാമ്പിൽ കഴിയുന്നത്.
ദുരന്തമുഖത്ത് നിന്ന് പരിക്കുകളോടെ രക്ഷപ്പെട്ട ചൂരൽമല സ്വദേശികളും ഇവിടെയുണ്ട്.
210 പേരുള്ള ക്യാമ്പിൽ
86 സ്ത്രീകളും 67 പുരുഷന്മാരും
57 കുട്ടികളുമാണുള്ളത്.
മുഖ്യമന്ത്രിയുടെ കൂടെ മന്ത്രിമാർ, ചീഫ് സെക്രട്ടറി ഡോ. വി വേണു, ജില്ലാ കളക്ടർ മേഘശ്രീ ഡി ആർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഉണ്ടായിരുന്നു.