ദുരന്ത കയങ്ങള്‍ക്കിടയില്‍പ്രതീക്ഷയുടെ ഉരുക്കുപാലം

ഒരു രാത്രിയും ഒരുപകലും അതിനിടയില്‍ പെരുമഴയും. ദുരന്തങ്ങള്‍ക്ക് തോല്‍പ്പിക്കാന്‍ കഴിയാത്ത നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുമായി ചൂരല്‍മലയില്‍ സൈന്യം ഉരുക്കുപാലം നിര്‍മ്മിച്ചു. ഇന്ത്യന്‍ ആര്‍മിയുടെ മദ്രാസ് എന്‍ജിനീയറിങ്ങ് ഗ്രൂപ്പാണ് അതിവേഗം ഇവിടെ പാലം നിര്‍മ്മിച്ചത്. കുത്തിയൊഴുകുന്ന മലവെള്ളത്തിന് മുകളില്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് ബെയ്‌ലി പാലം ഒരുങ്ങിയത്. മേജര്‍ ജനറല്‍ വി.ടി.മാത്യുവിന്റെ വാഹനവും സൈന്യത്തിന്റെ ആദ്യ മെഡിക്കല്‍ യൂണിറ്റും ഇതുവഴി മുണ്ടക്കൈ മലയുടെ നെറുകയിലേക്ക് ആദ്യമായി കടന്നുപോയപ്പോള്‍ ഇരുകരകള്‍ക്കിടയിലും അതൊരു ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും പുതിയ പാലമായി.
കണ്ണീര്‍ ദുരന്തം രണ്ടായി വിഭജിച്ച ചൂരല്‍മല ,മുണ്ടക്കൈ നാടുകള്‍ക്കിടയിലാണ് മലവെള്ളം അതിര്‍രേഖകള്‍ വരച്ചത്. വന്‍മരങ്ങളും പാറക്കല്ലുകളുമെല്ലാം ഇതുവഴി കുത്തിയൊഴുകിയതോടെ രണ്ടുനാടുകളും തീര്‍ത്തും ഒറ്റപ്പെടുകയായിരുന്നു. താല്‍ക്കാലികമായി തുരുത്തുകളിലേക്ക് നിര്‍മ്മിച്ച നടപ്പാലം കടന്നായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ ദുരന്തമേഖലയുടെ തുടക്കമായ മുണ്ടക്കൈ പുഞ്ചിരമറ്റം പ്രദേശങ്ങളിലേക്ക് കടന്നുപോയിരുന്നത്. മലമുകളില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ താഴേക്ക് മൃതദേഹങ്ങളും മറ്റും എത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. പുഴയക്ക് അക്കരെയുള്ള അട്ടമല ഗ്രാമാവാസികളും ചൂരല്‍മലയിലെ പഴയ പാലം ഉരുള്‍ പൊട്ടലില്‍ തകര്‍ന്നതോടെ ഒറ്റപ്പെട്ടിരുന്നു. ഇവര്‍ക്കെല്ലാം ആശ്വാസമായാണ് പാലം യാഥാര്‍ത്ഥ്യമായത്. ശ്രമകരവും അടിയന്തരവുമായ ദൗത്യത്തിനൊടുവിലാണ് ഇരുകരകളും വീണ്ടും പാലത്തിലൂടെ കൈപിടിച്ചത്.

ആര്‍മി മദ്രാസ് എന്‍ജീനീയറിങ്ങ് ഗ്രൂപ്പിലെ 250 സൈനികരാണ് ബെയ്‌ലി പാലം നിര്‍മ്മിച്ചത്. പാലത്തിന്റെ ഫാബ്രിക്കേററഡ് ബീമുകളും സാമഗ്രികളും കണ്ണൂര്‍ വിമാനത്താവളം വഴിയാണ് വയനാട്ടിലെത്തിച്ചത്. വിശ്രമമില്ലാതെ പ്രതികൂലമായ കാലാവസ്ഥയെയും മറികടന്നാണ് ഇവിടെ പാലം ഉയര്‍ന്നത്. മുണ്ടക്കൈ മേഖലയിലെ തുടര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇതോടെ വേഗതയേറും. തുടര്‍ ദൗത്യങ്ങള്‍ക്കെല്ലാം വാഹനം ഇവിടെ എത്തുന്നതോടെ രക്ഷാദൗത്യ സംഘങ്ങള്‍ക്കും ആശ്വാസമായി. താല്‍ക്കാലികമായ മരപ്പാലങ്ങള്‍ ഓരോ മഴയിലും കുത്തിയെ#ാഴുകു പോകുന്നതിനാല്‍ ആളുകളെ മറുകര കടത്തുകയെന്നതും ശ്രമകരമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍, മന്ത്രിമാര്‍ തുടങ്ങിയവരെല്ലാം സൈന്യത്തിന്റെ പാലം നിര്‍മ്മാണം നിരീക്ഷിക്കാന്‍ ഇവിടെ എത്തിയിരുന്നു.

കെ.എസ്.ആർ.ടി.സിയുടെ രണ്ട് പുതിയ സർവീസുകൾക്ക് കൽപ്പറ്റയിൽ തുടക്കം

കൽപ്പറ്റ: കെ.എസ്.ആർ.ടി.സി കൽപ്പറ്റ ഡിപ്പോയിൽ ആരംഭിച്ച രണ്ട് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. ടി. സിദ്ധീഖ് നിർവഹിച്ചു. കൽപ്പറ്റയിൽ നിന്ന് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് ഉച്ചയ്ക്ക് 1.40ന്

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്തും സർക്കാർ ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽനസ് സെന്ററും ആയുഷ് ഗ്രാമം പദ്ധതിയും സംയുക്തമായി മഴുവന്നൂർ മാനിക്കഴനി ഉന്നതിയിൽ വച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൻ്റെ

പാതിവില തട്ടിപ്പ്: ആം ആദ്മി പാർട്ടി കലക്ട്രേറ്റ് മാർച്ച് സംഘടിപ്പിച്ചു

കൽപ്പറ്റ: പാതിവില സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി ഇരകൾക്ക് നഷ്ടപ്പെട്ട പണം തിരികെ നൽകാനും തട്ടിപ്പിന് കൂട്ട് നിന്ന സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദ് ചെയ്യുക എന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി

പയ്യമ്പള്ളി സെന്റ് കാതറിന്‍സ് പള്ളിയില്‍ പ്രധാന തിരുനാള്‍ 25നും 26നും

പയ്യമ്പള്ളി: സെന്റ് കാതറിന്‍സ് ഫൊറോന ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ വിശുദ്ധ കത്രീനയുടെയും പരിശുദ്ധ അമ്മയുടെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും പ്രധാന തിരുനാള്‍ 25, 26 തീയതികളില്‍ ആഘോഷിക്കും. 25ന് വൈകുന്നേരം 4.45ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍

തെനേരി ഫാത്തിമ മാതാ ദേവാലയത്തിൽ തിരുനാളിന് തുടക്കമായി

വയനാട്ടിലെ പ്രധാന മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ തെനേരി ഫാത്തിമ മാതാ ദേവാലയത്തിൽ 78 ാം വാർഷിക തിരുന്നാളിന് തുടക്കമായി. ഫെബ്രുവരി 1 വരെ നീണ്ടു നിൽക്കുന്ന തിരുന്നാളിന് വികാരി റവ. ഫാ. പോൾ

ഫോറസ്റ്റ് വാച്ചര്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കി

വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ (കാറ്റഗറി നമ്പര്‍ 190/2020) തസ്തികയിലേക്ക് 2023 ജനുവരി 19 ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂര്‍ത്തിയായതിനാല്‍ ജനുവരി 20 ന് പട്ടിക റദ്ദാക്കിയതായി പി.എസ്.സി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.