വയനാടിനെ വീണ്ടെടുക്കാൻ എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉരുൾ പൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട 10 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകും. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പാക്കേജുകള്‍ക്കൊപ്പം തന്നെ ഇത് പൂര്‍ത്തീകരിക്കുമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എന്‍.അരുണും സെക്രട്ടറി ടി.ടി.ജിസ്മോനും വയനാട് ചൂരല്‍ മലയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മാധ്യമങ്ങളോട് പറഞ്ഞു.

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.
കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ യുവതി മരണപ്പെട്ട സംഭവത്തിൽ യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വിനായക് ഡി. അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റുമാരായ നൗഫൽ,