‘കോ വിൻ ’; വാക്‌സിന്‍ വിതരണത്തിന് ആപ്ലിക്കേഷനുമായി കേന്ദ്ര സര്‍ക്കാർ

ദില്ലി : കൊവിഡ് വാക്‌സിന്‍ വിതരണത്തിന് മൊബൈല്‍ ആപ്ലിക്കേഷനുമായി കേന്ദ്ര സര്‍ക്കാര്‍. ‘കോ വിന്‍’ എന്ന പേരുള്ള ആപ്ലിക്കേഷന്‍ മൊബൈലില്‍ ലഭ്യമാകും. വാക്‌സിന്‍ വിതരണത്തിന്റെ ഏകോപനത്തിന് വേണ്ടിയാണ് ആപ്ലിക്കേഷന്‍ തയാറാക്കിയത്.വാക്‌സിന്‍ ഡോസേജിന്റെ സമയക്രമവും ആപ്ലിക്കേഷനില്‍ ലഭ്യമാകും. കേന്ദ്രത്തില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും കൂടാതെ ഐസിഎംആര്‍, ആരോഗ്യ മന്ത്രാലയം, ആയുഷ്മാന്‍ ഭാരത് എന്നിവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ആപ്ലിക്കേഷനില്‍ ലഭ്യമാകുക. വിവരങ്ങള്‍ താഴെ തട്ടില്‍ നിന്ന് അധികൃതര്‍ക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ആപ്ലിക്കേഷന്‍ തയാറാക്കുന്നത്. ആപ്ലിക്കേഷന്‍ കൊവിഡ് വാക്‌സിന്‍ വിതരണത്തിന്റെ അപ്പപ്പോഴുള്ള വിവരങ്ങള്‍ ആളുകളെ അറിയിക്കാനായി ഉപയോഗിക്കും.വാക്‌സിന്‍ നല്‍കുന്ന ആള്‍, വാക്‌സിന്‍ നല്‍കുന്നതിന്റെ സമയക്രമം, ലൊക്കേഷന്‍ എന്നിവ ആപ്ലിക്കേഷനിലൂടെ അറിയാം. ഡിജി ലോക്കറില്‍ സൂക്ഷിക്കാവുന്ന ഇമ്യൂണൈസേഷന്‍ സര്‍ട്ടിഫിക്കറ്റും ആപ്ലിക്കേഷനില്‍ ലഭ്യമാകും. രാജ്യത്തെമ്പാടുമുള്ള 28,000 വാക്‌സിന്‍ സ്റ്റോറേജ് സെന്ററുകളിലെ വാക്‌സിന്‍ സ്റ്റോക്കിനെ കുറിച്ചും ആപ്ലിക്കേഷനില്‍ വിവരങ്ങളുണ്ടാകും.

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ

സ്കൂള്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതല്‍

തിരുവനന്തപുരം: സ്കൂളുകളിലെ ഒന്നാം പാദ വാര്‍ഷിക( ഓണപ്പരീക്ഷ ) പരീക്ഷ ഓഗസ്റ്റ് 20 മുതല്‍ 27 വരെ നടക്കും. സ്കൂള്‍ അക്കാദമിക കലണ്ടര്‍ പ്രകാരമാണ് പരീക്ഷ തീയതി നിശ്ചയിച്ചിട്ടുള്ളത്.ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 11 മുതല്‍

ചക്രവാത ചുഴി പുതിയ ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു, ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടു; കേരളത്തിൽ 5 ദിവസം മഴ സാധ്യത ശക്തം, 3 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി നിലനിന്നിരുന്ന ചക്രവാത ചുഴി, ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. ഇതിനൊപ്പം തന്നെ തെക്കൻ ഗുജറാത്ത് തീരം മുതൽ തെക്കൻ കർണാടക തീരം വരെ ന്യൂനമർദപാത്തിയും സ്ഥിതിചെയ്യുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

നിപ: കോഴിക്കോട് മെഡി. കോളജിൽ പ്രവേശിപ്പിച്ച യുവതിക്ക് 2 ഡോസ് മോണോക്ലോണൽ ആൻറി ബോഡി നൽകി, ആരോഗ്യനില ഗുരുതരം

പാലക്കാട് : ഒരിടവേളക്ക് ശേഷം വീണ്ടും നിപ ഭീതിയിൽ സംസ്ഥാനം. നിപ രോഗം സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയായ യുവതിയുടെ ആരോഗ്യനില ഗുരുതരമെന്ന് ജില്ലാ കളക്ടർ ജി.പ്രിയങ്ക അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച യുവതിക്ക്

ലോ മാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.

തരുവണ: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മഴുവന്നൂർ വാർഡ് മെമ്പർ കെ.കെ.സി. മൈമൂനയുയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കരിങ്ങാരി ജുമാ മസ്ജിദിന് മുൻവശം നിർമ്മിച്ച മീഡിയം മാസ് ലൈറ്റ് വാർഡ് മെമ്പർ കെ.കെ.സി. മൈമൂന

ആടിനെ വന്യജീവി കൊലപ്പെടുത്തി.

പുൽപ്പള്ളി ദാസനക്കര കൂട്ടാലപ്പടി ഓമനയുടെ ഒരു വയസോളം പ്രായമുള്ള ആടിനെയാണ് കൊന്നത്. ഇന്ന് രാവിലെയാണ് സംഭവം. വീടിനോട് ചേർന്ന സ്ഥലത്ത് കൂട്ടിൽ നിന്ന ആടിനെയാണ് പിടികൂടിയത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.