‘ആനകളുടെയും മനുഷ്യരുടെയും കരച്ചിൽ: രക്ഷാപ്രവർത്തനം നടത്തുമ്പോൾ രണ്ടാമത് ഉരുൾപൊട്ടി’; വനം ഉദ്യോ​ഗസ്ഥർ

കൽപറ്റ: ദുരന്തഭൂമിയുടെ വ്യാപ്തി നേരിൽ കണ്ട് അനുഭവം പങ്കുവെച്ചിരിക്കുകയാണ് മുണ്ടക്കൈയിലെ ഫോറസ്റ്റ് ഉദ്യോ​ഗസ്ഥർ. ‘അന്ന് രാത്രി ഏകദേശം 1.50 ഓടെയാണ് ഞങ്ങൾ സംഭവം അറിയുന്നത്. നൈറ്റ് പെട്രോളിങ്ങിന് പോയ ഫോറസ്റ്റ് സംഘം പാലത്തിന് താഴെ വെള്ളം കലങ്ങി ഒഴുകുന്നതായി ശ്രദ്ധിച്ചു. ഉടൻ തന്നെ പരിസരത്തുള്ള ആളുകൾക്ക് നിർദേശം നൽകി. വെള്ളം കലങ്ങിയിട്ടുണ്ട്, എത്രയും പെട്ടെന്ന് സ്ഥലത്ത് നിന്ന് മാറണമെന്നും നിർദേശം നൽകി. നിർ​ദേശം നൽകി പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ പാലവും അവിടെ നിന്ന് നാട്ടുകാരും ഒലിച്ചു പോവുന്നതാണ് ഞങ്ങൾ കണ്ടത്’ ഫോറസ്റ്റ് ഓഫീസർ പ്രദീപ് കുമാർ പറഞ്ഞു.

‘ഉടൻ തന്നെ വണ്ടിയുമായി എത്തി ഏകദേശം 45 പേരെ രക്ഷപ്പെടുത്തി. ആദ്യത്തെ രക്ഷാപ്രവർത്തനം നടത്തുന്നതിന് ഇടയിലാണ് രണ്ടാമതും ഉരുൾപൊട്ടൽ ഉണ്ടായത്. അപ്പോൾ ഞങ്ങൾ എല്ലാവരും ഓടി രക്ഷപ്പെട്ടു. പറ്റന്നവരെയെല്ലാം ഞങ്ങൾ രക്ഷപ്പെടുത്തി’അദ്ദേഹം പറഞ്ഞു. ‘പച്ചക്കാട് ഭാ​ഗത്ത് ആനയുണ്ടെന്ന് അറിഞ്ഞാണ് അന്ന് ഞങ്ങൾ നൈറ്റ് പെട്രോളിങ്ങിന് ഇറങ്ങിയത്. രാത്രി 1.15വരെ ആനയെ നോക്കിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് പുഞ്ചിരിമറ്റം കോളനിയിലേക്കും അട്ടമലകോളനിയിലേക്കും പരിശോധനക്കായി പോവുമ്പോഴെല്ലാം നല്ല മഴയായിരുന്നു, കൂടാതെ പുഴയിൽ വെള്ളം പൊങ്ങി തുടങ്ങിയിരുന്നു. തുടർന്ന് ചിത്രങ്ങൾ എല്ലാം പകർത്തി ആളുകൾക്ക് അയച്ചു കൊടുത്തു. എത്രയും വേ​ഗം രക്ഷപ്പെടാൻ നിർദേശം നൽകി’ മറ്റൊരു ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

കെ.എസ്.ആർ.ടി.സിയുടെ രണ്ട് പുതിയ സർവീസുകൾക്ക് കൽപ്പറ്റയിൽ തുടക്കം

കൽപ്പറ്റ: കെ.എസ്.ആർ.ടി.സി കൽപ്പറ്റ ഡിപ്പോയിൽ ആരംഭിച്ച രണ്ട് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. ടി. സിദ്ധീഖ് നിർവഹിച്ചു. കൽപ്പറ്റയിൽ നിന്ന് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് ഉച്ചയ്ക്ക് 1.40ന്

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്തും സർക്കാർ ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽനസ് സെന്ററും ആയുഷ് ഗ്രാമം പദ്ധതിയും സംയുക്തമായി മഴുവന്നൂർ മാനിക്കഴനി ഉന്നതിയിൽ വച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൻ്റെ

പാതിവില തട്ടിപ്പ്: ആം ആദ്മി പാർട്ടി കലക്ട്രേറ്റ് മാർച്ച് സംഘടിപ്പിച്ചു

കൽപ്പറ്റ: പാതിവില സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി ഇരകൾക്ക് നഷ്ടപ്പെട്ട പണം തിരികെ നൽകാനും തട്ടിപ്പിന് കൂട്ട് നിന്ന സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദ് ചെയ്യുക എന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി

പയ്യമ്പള്ളി സെന്റ് കാതറിന്‍സ് പള്ളിയില്‍ പ്രധാന തിരുനാള്‍ 25നും 26നും

പയ്യമ്പള്ളി: സെന്റ് കാതറിന്‍സ് ഫൊറോന ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ വിശുദ്ധ കത്രീനയുടെയും പരിശുദ്ധ അമ്മയുടെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും പ്രധാന തിരുനാള്‍ 25, 26 തീയതികളില്‍ ആഘോഷിക്കും. 25ന് വൈകുന്നേരം 4.45ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍

തെനേരി ഫാത്തിമ മാതാ ദേവാലയത്തിൽ തിരുനാളിന് തുടക്കമായി

വയനാട്ടിലെ പ്രധാന മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ തെനേരി ഫാത്തിമ മാതാ ദേവാലയത്തിൽ 78 ാം വാർഷിക തിരുന്നാളിന് തുടക്കമായി. ഫെബ്രുവരി 1 വരെ നീണ്ടു നിൽക്കുന്ന തിരുന്നാളിന് വികാരി റവ. ഫാ. പോൾ

ഫോറസ്റ്റ് വാച്ചര്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കി

വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ (കാറ്റഗറി നമ്പര്‍ 190/2020) തസ്തികയിലേക്ക് 2023 ജനുവരി 19 ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂര്‍ത്തിയായതിനാല്‍ ജനുവരി 20 ന് പട്ടിക റദ്ദാക്കിയതായി പി.എസ്.സി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.