മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നഷ്ടമായ രേഖകള്‍ ലഭ്യമാക്കുന്നതിന് നടപടികളാകുന്നു. എസ്.എസ്.എല്‍.സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടതിന്‍റെ വിവരങ്ങള്‍ മേപ്പാടി ഗവ.ഹൈസ്‌കൂള്‍ പ്രധാനാധ്യാപകനെ രേഖാമൂലം അറിയിക്കാം. ജില്ലാ വിദ്യാഭ്യാസ ഓഫീസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കാര്യാലയം എന്നിവടങ്ങളിലും അറിയിക്കാം. ഇതിനായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 8086983523, 9496286723, 9745424496, 9447343350, 9605386561
പൊതുജനങ്ങള്‍ക്ക് ആക്ഷേപം അറിയിക്കാം
എടവക ഗ്രാമപഞ്ചായത്ത ആസ്തിയില്‍ ഉള്‍പ്പെടാത്തതും പൊതുജനങ്ങള്‍ ഉപയോഗിക്കുന്നതുമായ റോഡുകള്‍, നടപ്പാതകള്‍ സംബന്ധിച്ച വിവരങ്ങള്‍ ആസ്തി രജിസ്റ്ററില്‍