ദുരിതാശ്വാസം – അവശ്യവസ്തുക്കളുടെ നീക്കം സുതാര്യമാക്കാന്‍ സോഫ്റ്റ് വെയര്‍

വയനാട് ദുരിത ബാധിതര്‍ക്കായി ശേഖരിക്കുന്ന സാധന സാമഗ്രികള്‍ ശരിയായ കൈകളിൽ തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇ.ആര്‍.പി (എന്‍റര്‍പ്രൈസ് റിസോഴ്സ് പ്ലാനിംഗ്) സോഫ്റ്റ് വെയറിന്‍റെ സഹായം. സമാഹരണ കേന്ദ്രങ്ങളിലേക്കെത്തുന്ന സാധനങ്ങളുടെ ഇന്‍പുട്ട് വിവരങ്ങളും ക്യാമ്പുകളിലേക്കുള്ള വിതരണത്തിന്‍റെ ഔട്ട്പുട്ട് വിവരങ്ങളും ഈ സോഫ്റ്റ് വെയര്‍ മുഖേന കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്.

കല്‍പ്പറ്റ് സെന്‍റ് ജോസഫ് സ്കൂളിലാണ് സാധന സാമഗ്രികളുടെ കേന്ദ്രീകൃത സംഭരണ കേന്ദ്രം. ഇവിടെയാണ് ഇന്‍പുട്ട് രേഖപ്പെടുത്തുന്നത്. https://inventory.wyd.faircode.co, https://inventory.wyd.faircode.co/stock_inventory മുഖേന കളക്ഷന്‍ സെന്‍ററിലേക്ക് ആവശ്യമായവ മനസിലാക്കി എത്തിക്കാന്‍ കഴിയും. മുഴുവന്‍ സാധനങ്ങളുടെയും സ്റ്റോക്ക് റിപ്പോര്‍ട്ട്, അത്യാവശ്യമായി വേണ്ട സാധനങ്ങള്‍, സ്റ്റോക്ക് കുറവുള്ള സാധനങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഇതിൽ നിന്നും അറിയാം.

വിതരണകേന്ദ്രത്തിലെ സുതാര്യത ഉറപ്പാക്കുന്നതോടെ വസ്തുക്കള്‍ പാഴാവാതെ ക്യാമ്പുകളിലെ ആവശ്യാനുസരണം വേഗത്തില്‍ എത്തിക്കാന്‍ കഴിയും. കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഫെയര്‍കോഡ് ഐടി കമ്പനിയാണ് സോഫ്റ്റ് വെയര്‍ സജ്ജമാക്കിയത്. രജിത്ത് രാമചന്ദ്രന്‍, സി.എസ് ഷിയാസ്, നിപുണ്‍ പരമേശ്വരന്‍, നകുല്‍ പി കുമാര്‍, ആര്‍. ശ്രീദര്‍ശന്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

മുണ്ടക്കൈ-ചൂരൽമല: 49 പേർ കൂടി ഗുണഭോക്തൃ പട്ടികയിൽ; വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകും

ആകെ 451 പേർക്ക് വീട് -പരിക്കേറ്റവരുടെ തുടർചികിത്സയ്ക്ക് 6 കോടി കൂടി -ദുരന്ത സ്മാരകം നിർമ്മിക്കാൻ 93.93 ലക്ഷം വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ദുരന്തം ബാധിച്ച 49 പേരെ കൂടി ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്താൻ ഇന്ന്

ചൂരൽമല മുണ്ടക്കൈ ദുരിത ബാധിത വ്യാപാരികളെ പുനരധിവസിപ്പിക്കണം

കൽപ്പറ്റ: 2024 ജൂലൈ 30 ന് വയനാട് ചൂരൽമല മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട വ്യാപാരികളെ കേരള ഗവൺമെന്റിന്റെ ടടൗൺഷിപ്പിൽ കച്ചവടം ചെയ്യാനുള്ള സാഹചര്യം നൽകണമെന്നും അവർക്ക് വേണ്ടാസാമ്പത്തിക സഹായം നൽകണമെന്നും

എല്ലാ വിദ്യാർത്ഥികൾക്കും ഇൻഷുറൻസ് ഏർപ്പെടുത്തി.

തരിയോട് നിർമ്മല ഹൈസ്കൂളിൽ എല്ലാ വിദ്യാർത്ഥികൾക്കും ഇൻഷുറൻസ് ഏർപ്പെടുത്തി. തരിയോട് നിർമ്മല ഹൈസ്കൂളിൽ എല്ലാ കുട്ടികൾക്കും ‘സുരക്ഷ’ എന്ന പേരില്‍ അപകടസുരക്ഷാ ഇൻഷുറൻസ് ഏർപ്പെടുത്തി. വയനാട്ടിൽ ആദ്യമായാണ് ഒരു സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഇൻഷുറൻസ്

മാതൃകാ വീട് പൂർത്തിയായി-സംതൃപ്തരെന്ന് ഗുണഭോക്താക്കൾ

മാതൃകാ വീട് നിർമ്മാണത്തിൽ പൂർണ്ണ സംതൃപ്തരെന്ന് ഗുണഭോക്താക്കൾ. കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മാണം പൂർത്തിയായ മാതൃകാ വീട് കാണാനെത്തിയ റവന്യൂ മന്ത്രി കെ രാജനെ നിറകണ്ണുകളോടെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കു വെക്കുകയായിരുന്നു മുണ്ടക്കൈ റാട്ടപാടിയിലെ

ചൂരൽമല മുണ്ടക്കൈ പുനരധിവാസം ലോക്സഭയിൽ ഉന്നയിച്ച് പ്രിയങ്ക ഗാന്ധി

ഡൽഹി: ചൂരൽമല മുണ്ടക്കൈ പുനരധിവാസം ശൂന്യവേളയിൽ ലോക്സഭയിൽ ഉന്നയിച്ച് പ്രിയങ്ക ഗാന്ധി എം.പി. ദുരന്തത്തൽ നൂറുകണക്കിന് മനുഷ്യർ കൊല്ലപ്പെട്ടു. പതിനേഴ് കുടുംബങ്ങൾ മുഴുവനായി ഇല്ലാതെയായി. ആയിരത്തി അറുന്നൂറോളം കെട്ടിടങ്ങളും നൂറുകണക്കിന് ഏക്കർ കൃഷിയും ദുരന്തത്തിൽ

PIN മറന്നോ വഴിയുണ്ട്; UPI ഇടപാടുകള്‍ക്ക് ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം വരുന്നു.

എല്ലാത്തവണയും വെരിഫിക്കേഷനായി പിന്‍ നല്‍കാതെ ഫെയ്‌സ് ഐഡി നല്‍കി യുപിഐ ഇടപാടുകള്‍ നടത്താനാവുമോ? അധികം വൈകാതെ അതിന് സാധിക്കുമെന്നാണ് നാഷ്‌നല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പിന്‍ നല്‍കുന്നതിന് പകരം ഫെയ്‌സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.