രക്ഷാപ്രവര്‍ത്തകര്‍ക്കായി അതിവേഗം ഭക്ഷണം ഡ്രോണുകളും പരീക്ഷിച്ചു

ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്കായി സമയാസമയം ഭക്ഷണമെത്തിക്കാന്‍ ഡ്രോണുകളും ഉപയോഗപ്പെടുത്തി. ബാസ്‌ക്കറ്റില്‍ പത്ത് പേര്‍ക്കുള്ള ഭക്ഷണപൊതികള്‍ ഒരേ സമയം വഹിക്കാന്‍ കഴിയുന്ന ആധുനിക ഡ്രോണുകളാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. ഹിറ്റാച്ചി, ജെ.സി.ബി തുടങ്ങിയ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കായി ഭക്ഷണം അവരുടെ കൈകളില്‍ നേരിട്ടെത്തിക്കുന്ന സൗകര്യമാണ് ഡ്രോണ്‍ വഴി ഓപ്പറേറ്റ് ചെയ്തത്.
രക്ഷാപ്രവര്‍ത്തകര്‍ക്ക് അതിവേഗം ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള സംവിധാനമാണിത്.
. വാഹനങ്ങളിലും രക്ഷാപ്രവർത്തകർക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്.

മേപ്പാടി പോളിടെക്‌നിക്കില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലാണ്
രക്ഷാപ്രവർത്തകർക്ക് ഭക്ഷണം തയ്യാറാക്കുന്നത്.. ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ മേല്‍നോട്ടത്തില്‍ കേരള ഹോട്ടല്‍ റെസ്റ്റോറന്റ് അസോസിയേഷനാണ് ഭക്ഷണം ഒരുക്കുന്നത്. പ്രതിദിനം ഏഴായിരത്തോളം ഭക്ഷണ പൊതികളാണ് ഇവിടെ നിന്നും വിതരണം ചെയ്യുന്നത്.

കണ്ണിന് ചുറ്റും കറുത്ത പാടുണ്ടോ? ഉറക്കക്കുറവ് മാത്രമല്ല കാരണം

സാധാരണയായി കണ്ണിന് ചുറ്റുമുളള കറുത്ത പാടുകള്‍(Dark circles) കൊണ്ട് അര്‍ഥമാക്കുന്നത് നിങ്ങള്‍ വളരെ ക്ഷീണിതനാണെന്നും ഉറക്കക്കുറവുണ്ടെന്നുമാണ്. എന്നാല്‍ ഡാര്‍ക്ക് സര്‍ക്കിള്‍സ് ഉണ്ടാകാന്‍ കാരണം ഉറക്കക്കുറവ് മാത്രമല്ല. ശരീരത്തിലെ അയണ്‍(ഇരുമ്പ്) കുറയുമ്പോഴും ഓക്‌സിജന്‍ വഹിച്ചുകൊണ്ട് പോകുന്ന

കോഴിയിറച്ചിക്ക് ‘തീ’ വില, പക്ഷിപ്പനി ഭീഷണി വേറെ; പുതുവത്സരത്തലേന്ന് കേരളത്തിൽ റെക്കോർഡ് വിൽപ്പന, ഒറ്റ ദിവസം വിറ്റത് 32 ലക്ഷം കിലോ

സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുകയാണ്. 250 രൂപയിലധികമാണ് 1 കിലോ കോഴിയിറച്ചി ലഭിക്കാൻ കേരളത്തിൽ നൽകേണ്ടി വരുന്നത്. രണ്ടാഴ്ച മുമ്പ് കോഴിക്കോട് ബ്രോയിലര്‍ കോഴിയിറച്ചിക്ക് കിലോയ്ക്ക് 200 രൂപ ആയിരുന്നു വില. അതോടൊപ്പം, സംസ്ഥാനത്തെ

സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു; ശനിയാഴ്ച രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യരേഖയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി കൂടിയ ന്യൂനമര്‍ദ്ദമായും

KSRTC റെക്കോർഡ് വരുമാനം നാഴികക്കല്ല്; കാരണങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിജയത്തിന് പിന്നിൽ കൃത്യമായ ചില കാരണങ്ങളുണ്ടെന്നും അവ വ്യക്തമാക്കിക്കൊണ്ടുമാണ് കുറിപ്പ്. ജനുവരി 5ന് കെഎസ്ആർടിസി

ഒടുവിൽ തീരുമാനമായി; ISL ഫെബ്രുവരി 14 ന് ആരംഭിക്കും; പ്രഖ്യാപിച്ച് കായികമന്ത്രി

ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കും ആശങ്കകൾക്കും ഒടുവിൽ ഐ എസ് എൽ പുതിയ സീസണിന്റെ തിയതികൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 14 മുതലാണ് പുതിയ സീസൺ തുടങ്ങുക. സർക്കാരും എഐഎഫ്എഫും 14 ക്ലബ്ബുകളുടെയും പ്രതിനിധികളും ചേർന്ന് നടത്തിയ

വാഹന ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലാ ശുചിത്വമിഷന്‍ ഓഫീസ് ആവശ്യത്തിന് ഒരു വര്‍ഷത്തേക്ക് വാടകക്ക് കാര്‍ നല്‍കാന്‍ താത്പര്യമുള്ള വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 13 ന് വൈകിട്ട് നാലിനകം ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ ലഭിക്കണം.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.