വീണ്ടും എൽഐസി ഓഹരികൾ വിറ്റഴിക്കാൻ തയ്യാറെടുത്ത് കേന്ദ്രം: നിക്ഷേപകർക്ക് വൻ നേട്ടം ഉണ്ടാകുമോ?

രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്ബനിയും പൊതുമേഖലാ സ്ഥാപനവുമായ എല്‍ഐസിയുടെ(LIC) ഓഹരികള്‍ വിറ്റഴിക്കാൻ വീണ്ടും കേന്ദ്രം ഒരുങ്ങുന്നു. നടപ്പു സാമ്ബത്തിക വർഷം (2024-25) തന്നെ 5 ശതമാനം ഓഹരി വിറ്റഴിക്കാനാണ് നീക്കമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.ഫോളോ-ഓണ്‍ പബ്ലിക് ഓഫർ (FPO) അല്ലെങ്കില്‍ യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് ഓഹരി വില്‍ക്കുന്ന ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷൻസ് പ്ലേസ്മെന്റ് (QIP) എന്നിവയാണ് സർക്കാർ ആലോചിക്കുന്നത്.

എഫ്പിഒ ആണ് സർക്കാർ നടപ്പാക്കുന്നതെങ്കില്‍ ചെറുകിട നിക്ഷേപർക്കും ഓഹരി വില്‍പനയില്‍ പങ്കെടുക്കാനാകും. ഇന്ത്യയിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്‍പന (ഐപിഒ) എന്ന നേട്ടം നിലവില്‍ എല്‍ഐസിക്ക് സ്വന്തമാണ്. 2022 മെയില്‍ നടന്ന ഐപിഒയിലൂടെ 21,000 കോടി രൂപ കേന്ദ്രം സമാഹരിച്ചിരുന്നു.

എന്തുകൊണ്ട് വീണ്ടും ഓഹരി വില്‍പന?

100 ശതമാനവും കേന്ദ്രത്തിന് ഓഹരി പങ്കാളിത്തമുള്ള സ്ഥാപനമായിരുന്നു എല്‍ഐസി. ഐപിഒയില്‍ 3.5 ശതമാനം ഓഹരികള്‍ വിറ്റഴിച്ചതോടെ, ഇത് 96.5 ശതമാനമായി. 0.79 ശതമാനം മ്യൂച്വല്‍ഫണ്ടുകളുടെയും 1.77 ശതമാനം ചെറുകിട (റീറ്റെയ്ല്‍) നിക്ഷേപകരുടെയും 0.19 ശതമാനം വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെയും (എഫ്പിഐ) 0.75 ശതമാനം മറ്റ് നിക്ഷേപകരുടെയും കൈവശമാണ്.ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്ബനി മൂന്നുവർഷത്തിനകം ഘട്ടംഘട്ടമായി പൊതു ഓഹരി പങ്കാളിത്തം 25 ശതമാനത്തിലേക്ക് ഉയർത്തണമെന്നാണ് സെബിയുടെ ചട്ടം. എന്നാല്‍, എല്‍ഐസിക്ക് ഇക്കാര്യത്തില്‍ 2032 വരെ ഇളവ് സെബി നല്‍കിയിട്ടുണ്ട്. ഈ ചട്ടം പാലിക്കുന്നതിന്റെ ഭാഗമായാണ് നിലവില്‍‌ വീണ്ടും ഓഹരി വില്‍ക്കാൻ കേന്ദ്രം ഒരുങ്ങുന്നത്.

ഓഹരികള്‍ നേട്ടത്തില്‍: ഓഹരി ഒന്നിന് 949 രൂപ നിരക്കിലായിരുന്നു എല്‍ഐസിയുടെ ഐപിഒ. ഇന്നലെ വ്യാപാരം പുരോഗമിക്കുന്നത് 3.26 ശതമാനം നേട്ടത്തോടെ 1,114.70 രൂപയില്‍. ഈ മാസം ഒന്നിന് രേഖപ്പെടുത്തിയ 1,222 രൂപയാണ് റെക്കോർഡ്. എല്‍ഐസിയുടെ വിപണിമൂല്യം ഇന്നലെ വീണ്ടും 7 ലക്ഷം കോടി രൂപ കടന്നു. കഴിഞ്ഞ ഫെബ്രുവരിയിലും ഈ നാഴികക്കല്ല് പിന്നിട്ടിരുന്നെങ്കിലും നിലനിർത്തിയിരുന്നില്ല. എല്‍ഐസി ഓഹരികള്‍ കഴിഞ്ഞ ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് 70 ശതമാനവും ഒരു മാസത്തിനിടെ 9 ശതമാനവും നേട്ടം സമ്മാനിച്ചിട്ടുണ്ട്.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.