“ചെകുത്താൻ അകത്തായി”: മോഹൻലാലിനെതിരെയുള്ള അധിക്ഷേപങ്ങളുടെ പേരിൽ താര സംഘടനയായ ‘അമ്മയുടെ’ പരാതിയിൽ ചെകുത്താൻ എന്നറിയപ്പെടുന്ന കുപ്രസിദ്ധ യൂട്യൂബർ അജു അലക്സ് പോലീസ് കസ്റ്റഡിയിൽ; ലോക്കപ്പിനുള്ളിലെ ചിത്രങ്ങൾ വൈറൽ

നടൻ മോഹൻലാലിനെ അധിക്ഷേപിച്ച യൂട്യൂബർ ചെകുത്താൻ പോലീസ് കസ്റ്റഡിയില്‍. താര സംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് ചെകുത്താന്‍ ചാനല്‍ ഉടമ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അജുവിനെതിരെ ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) എന്നീ വകുപ്പുകളാണ് ചുമത്തിയത്. കേസെടുത്ത പിന്നാലെ അജു അലക്സ് ഒളിവിലായിരുന്നു.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലത്ത് ഇന്ത്യൻ ടെറിട്ടോറിയല്‍ ആർമിയില്‍ ലെഫ്റ്റനൻ്റ് കേണല്‍ പദവി വഹിക്കുന്ന മോഹൻലാല്‍ പട്ടാള യൂണിഫോമില്‍ സന്ദർശിച്ചതിന് എതിരെയാണ് അജു അലക്സ് ചെകുത്താൻ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിക്കുന്ന തരത്തില്‍ പരമാർശം നടത്തിയത്. മോഹൻലാലിന്റെ ആരാധകരില്‍ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലാണ് അജു അലക്സിന്റെ പരാമർശമെന്നും തിരുവല്ല പൊലീസ് റജിസ്ട്രർ ചെയ്ത എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.

സിനിമ നിരൂപണത്തിന്റെ പേരില്‍ അഭിനേതാക്കള്‍ക്കെതിരെ അശ്ലീല പ്രയോഗങ്ങള്‍ നടത്തുന്നുവെന്ന പരാതിയില്‍ യുട്യൂബർ ആറാട്ട് അണ്ണൻ എന്ന സന്തോഷ് വർക്കിയെയും നേരത്തെ പാലാരിവട്ടം പൊലീസ് താക്കീത് ചെയ്തു‌ വിട്ടയച്ചിരുന്നു. അശ്ലീല പദങ്ങള്‍ ഉപയോഗിച്ച്‌ നടീ നടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നടൻ ബാല കഴിഞ്ഞ ദിവസം താരസംഘടനയായ ‘അമ്മ’യിലും പാലാരിവട്ടം പൊലീസിലും പരാതി നല്‍കിയിരുന്നു.

സംസ്ഥാനത്തെ പാലങ്ങളുടെ തകർച്ച പഠിക്കാൻ വിദഗ്ധ സമിതി; തീരുമാനവുമായി പൊതുമരാമത്ത് വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പാലങ്ങളുടെ തകർച്ച പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കാന്‍ തീരുമാനം. ‌പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.നിര്‍മ്മാണ പ്രവൃത്തികളിലെ സാങ്കേതിക നടപടിക്രമങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെ

മെസിയും അര്‍ജന്‍റീനയും നവംബറില്‍ കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് മന്ത്രി വി അബ്ദുറഹിമാൻ

അര്‍ജന്‍റീന ഫുട്ബോള്‍ ടീമും നായകന്‍ ലയണല്‍ മെസിയും നവംബറില്‍ കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മെസി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെത്തുന്നത് സ്വകാര്യ സന്ദർശനത്തിന്‍റെ ഭാഗമാണെന്നും അത് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍റെ അറിവോടെയല്ലെന്നും

ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ‍് ചെയ്യാം എന്ന നിര്‍ദ്ദേശത്തോടെയുള്ള ഇ-മെയില്‍ വ്യാജം; മുന്നറിയിപ്പ്

തിരുവനന്തപുരം: നിങ്ങള്‍ക്കും ചിലപ്പോള്‍ ലഭിച്ചുകാണും ‘ഇ-പാന്‍ കാര്‍ഡ്’ ഡൗണ്‍ലോഡ‍് ചെയ്യാം എന്ന നിര്‍ദ്ദേശത്തോടെ ഒരു ഇ-മെയില്‍. ഓണ്‍ലൈനായി ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ‘സ്റ്റെപ്-ബൈ-സ്റ്റെപ് ഗൈഡ്’ എന്നുപറഞ്ഞാണ് മെയില്‍ വരുന്നത്. എന്നാല്‍ ഈ ഇ-മെയിലിന്‍റെ

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം

ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്

സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി.

മാനന്തവാടി: ജിവിഎച്ച്എസ്എസ് മാനന്തവാടിയിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. തികച്ചും തെരഞ്ഞെടുപ്പ് മാതൃകയിൽ എട്ട് ബൂത്തുകളിലായി ഇരുപത്തഞ്ചു ഡിവിഷനുകളിലെ കുട്ടികൾ വോട്ട് ചെയ്തു.നാലു ഡിവിഷനുകളിൽ എതിരില്ലാതെ ക്ലാസ് ലീഡർ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനാർത്ഥികൾക്ക്തിരഞ്ഞെടുപ്പ് ചിഹ്നം നൽകിയും

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ് ഓഗസ്റ്റ് 24 വരെ

കൽപ്പറ്റ: ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ ഓഗസ്റ്റ് 24 വരെ ഉച്ച രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ് നൽകുന്നത്.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.