രണ്ടേനാൽ: വയനാട് ജില്ലയിലെ മുണ്ടക്കൈ,ചൂരൽമല,പുഞ്ചിരിമട്ടം
പ്രദേശങ്ങളിൽ സമാനതകളില്ലാത്ത പ്രകൃതിദുരന്തമാണ് ഉണ്ടായത്, ദുരന്തത്തിനിര
യായവരെ പുനരധിവസിപ്പിക്കുക
സർക്കാരിന്റെ പ്രധാന ഉത്തരവാദിത്വമാണ്. സംസ്ഥാനതലത്തിൽ സി.പി.ഐ.എം. ഇന്നും നാളെയുമായി സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
സംഭാവന അഭ്യർത്ഥിച്ചുകൊണ്ട് വീടുകൾ,
വ്യാപാരസ്ഥാപനങ്ങൾ കയറിയിറങ്ങി സി.പി.ഐ.എം. എടവക ലോക്കൽ കമ്മിറ്റി.
പനമരം ഏരിയ കമ്മിറ്റി അംഗം ജസ്റ്റിൻ ബേബി,ലോക്കൽ കമ്മിറ്റി അംഗം
പി.പ്രസന്നൻ, ബ്രാഞ്ച് സെക്രട്ടറി എ.പി വിജയൻ,അന്ത്രു ബാരിക്കൽ, സലാം എന്നിവർ പങ്കാളികളായി.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍