കൂളിവയൽ: വയനാട് കൂളിവയൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈൻ ഐ എ എഫ്
റസിഡൻഷ്യൽ സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബായ സിവിറ്റാസിന്റെ ആഭിമുഖ്യത്തിൽ മുണ്ടക്കൈ ചൂരൽമല –
ദുരിതബാധിതർക്ക് ഒപ്പം എന്ന പ്രമേയത്തിൽ പൊതുജന സദസ്സ് സംഘടിപ്പിച്ചു. കൂളിവയൽ ടൗണിൽ നടന്ന പരിപാടിക്ക് മഹല്ല് ഖത്തീബ് സൈനുദ്ദീൻ ദാരിമി, സൈൻ ജോയിൻറ് സെക്രട്ടറി കണ്ണോളി മുഹമ്മദ്, ഉമ്മർ ഹാജി, ഇബ്രാഹിം മാസ്റ്റർ, എന്നിവർ സംബന്ധിച്ചു, സ്കൂൾ പ്രിൻസിപ്പൽ ഷമീർ ഗസാലി സ്വാഗതവും സിവിറ്റാസ് ക്ലബ്ബ് കോർഡിനേറ്റർ അനസ് കെ.കെ നന്ദിയും രേഖപ്പെടുത്തി.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







