വെറും വാച്ച് അല്ല ഇതൊരു സ്റ്റേറ്റ്മെന്റ് ആക്സസറി; യുവ തലമുറയെ ലക്ഷ്യമിട്ട് മൈക്രോ മോട്ടർ വാച്ച് സീരീസ് ‘ഗ്യാംബിറ്റ്’ വിപണിയിൽ എത്തിച്ച് ഫാസ്റ്റ് ട്രാക്ക്: പ്രത്യേകതകൾ

ടൈറ്റൻ കമ്ബനിയില്‍ നിന്നുള്ള പ്രമുഖ യൂത്ത് ഫാഷന്‍ ബ്രാൻഡായ ഫാസ്റ്റ്ട്രാക്ക് ആദ്യ മൈക്രോ മോട്ടോര്‍ വാച്ച്‌ ശേഖരമായ ഫാസ്റ്റ്ട്രാക്ക് ഗാംബിറ്റ് വിപണിയിലവതരിപ്പിച്ചു. സർഗാത്മകതയും വേറിട്ട ശൈലിയും ആഗ്രഹിക്കുന്നവർക്കുള്ള ഒരു സ്റ്റേറ്റ്മെന്‍റ് ആഭരണമായാണ് ഫാസ്റ്റ്ട്രാക്ക് ഗാംബിറ്റ് വിപണിയിലെത്തുന്നത്. മൂന്ന് വ്യത്യസ്‌ത മൈക്രോ മോട്ടോറുകളുള്ള സവിശേഷമായ ഡയല്‍ രൂപകല്‌പനയാണ് ഗാംബിറ്റ് വാച്ച്‌ ശേഖരത്തിന്‍റെ പ്രത്യേകത.

സ്‌പീഡോമീറ്റർ പ്രചോദിത രൂപമാണ് മണിക്കൂർ, മിനിട്ട് സൂചികള്‍ക്ക്. പാരമ്ബര്യേതരമായ ഡിസൈനിലാണ് ഫാസ്റ്റ്ട്രാക്ക് ഗാംബിറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. മെറ്റല്‍, ലെതര്‍ സ്ട്രാപ്പ് ഓപ്ഷനുകളുണ്ട്. സംയോജിച്ച്‌ പ്രവർത്തിക്കുന്ന സ്വതന്ത്ര മോട്ടോറുകള്‍ തന്ത്രപരമായ ചിന്തയേയും വ്യത്യസ്ത മികവ് പുലർത്താനുള്ള കഴിവിന്‍റെയും പ്രതീകമാണ്. 116 ദശലക്ഷം വരുന്ന പുതു തലമുറ ഉപയോക്താക്കളിലേക്ക് എത്താനുള്ള ഫാസ്റ്റ്ട്രാക്കിന്‍റെ പുതിയ നീക്കമാണ് ഗാംബിറ്റ് അവതരണമെന്ന് ഫാസ്റ്റ്ട്രാക്ക് മാർക്കറ്റിംഗ് ഹെഡ് ഡാനി ജേക്കബ് പറഞ്ഞു.

പുതിയ ജനറേഷന്‍റെ താത്പര്യങ്ങളേയും ജീവിത രീതിയേയും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ഇതിന്‍റെ ഡയലും മറ്റും ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഗാംബിറ്റ് വാച്ച്‌ ശേഖരത്തിന്‍റെ അവതരണത്തിലൂടെ യുവ ഉപയോക്താക്കളുടെ ഫാഷന്‍ ബോധത്തെ പ്രതിഫലിപ്പിക്കുന്നതിനൊപ്പം രൂപകല്‌പനയുടെയും എഞ്ചിനീയറിംഗ് കൃത്യതയുടേയും സംയോജനത്തിലൂടെ ഹോറോളജിക്കല്‍ മികവിനോടുള്ള ഫാസ്റ്റ് ട്രാക്കിന്‍റെ പ്രതിബദ്ധത വ്യക്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗാംബിറ്റ് വാച്ച്‌ ശേഖരം ഫാസ്റ്റ്ട്രാക്ക് സ്റ്റോറില്‍ നിന്നും ഓണ്‍ലൈനായി https://www.fastrack.in/shop/gambit?lang=en_IN നിന്നും ലഭിക്കും. 6795 രൂപ മുതലാണ് വില.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ്‌ കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ

900 അടി താഴ്ന്ന് പറന്നു; അഹമ്മദാബാദ് വിമാന അപകടത്തിന് 38 മണിക്കൂർ ശേഷം മറ്റൊരു എയർ ഇന്ത്യ വിമാനം രക്ഷപ്പെട്ടത് തലനാരിഴക്ക്

ദില്ലി: ജൂൺ 12 ന് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ, 38 മണിക്കൂറിനുള്ളിൽ മറ്റൊരു എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ജൂൺ 14 ന്

ഇടയ്ക്കിടെ മൂത്രാശയ അണുബാധ ഉണ്ടാവാറുണ്ടോ ? ശ്രദ്ധിച്ചില്ലെങ്കിൽ കാൻസറിലേക്ക് നയിച്ചേക്കാമെന്ന് പഠനങ്ങൾ

സ്ത്രീകളിൽ പലപ്പോഴും കണ്ടുവരുന്ന രോഗമാണ് മൂത്രാശയ അണുബാധ. മൂത്രമൊഴിക്കുമ്പോളുണ്ടാകുന്ന കുത്തുന്ന പോലുള്ള വേദന അല്ലെങ്കിൽ അസ്വസ്ഥതകളെല്ലാം സാധാരണമായി കരുതുന്നവരുമുണ്ട്. എന്നാൽ ഇത് ഇടയ്ക്കിടെ അനുഭവപ്പെടുന്ന ആളുകൾ തീർച്ചയായും വിദഗ്ധ ചികിത്സ തേടണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളെജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഹൃസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസ് (വയര്‍മാന്‍ ലൈസന്‍സിങ്്) കോഴ്‌സുകളിലേക്കാണ് അവസരം. പത്താം ക്ലാസാണ്

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.