ബത്തേരി ചുള്ളിയോട് റോഡിൽ ഓടി കൊണ്ടിരുന്ന ഓമനി വാൻ കത്തി നശിച്ചു. കോളിയാടി സ്വദേശി മനുവിന്റേതാണ് കത്തി നശിച്ച ഓമ്നി വാൻ. ഇന്ന് രാത്രി 7.30 യോടെയാണ് സംഭവം. കോളിയാടിയിലേക്ക് വരും വഴി ചെമ്പകച്ചുവട് എന്ന സ്ഥലത്ത് വെച്ചാണ് തീ പടർന്നത്. പുക ഉയരുന്നത് കണ്ട് വാഹനം നിറുത്തി മനു പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. പിന്നീട് ബത്തേരിയിൽ നിന്ന് ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ഓമ്നി വാൻ പൂർണമായും കത്തി നശിച്ചു.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







