കെല്ലൂർ ജിഎൽപി സ്കൂളിൽ 27 വർഷം സേവനം ചെയ്ത മരിയ ടീച്ചറുടെ സ്മരണാർത്ഥം ടീച്ചറുടെ കുടുംബാoഗങ്ങൾ സ്കൂൾ കുട്ടികൾക്ക് സ്പോർട്സ് കിറ്റുകൾ സമ്മാനിച്ചു.
ടീച്ചറുടെ ഭർത്താവ് കെ.ജെ ജോസഫ് കിറ്റുകൾ കുട്ടികൾക്ക് കൈമാറി.
ചടങ്ങിൽ ഹെഡ്മിസ്റ്റർ അനിൽകുമാർ,പിടിഎ പ്രസിഡന്റ് ഷമീർ ടി, എസ്എംസി ചെയർമാൻ അബ്ദുള്ള, ഡോ.വിനോദ് കെ ജോസ് , പ്രസി ടീച്ചർ എന്നിവർ പങ്കെടുത്തു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന് കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന് ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍