ഉരുൾപൊട്ടൽ തുടർ സഹായത്തിന് നിയമ തടസ്സമില്ല: മന്ത്രിസഭ ഉപസമിതി.

ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ധനസഹായം, നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതില്‍ നിയമ തടസമില്ലെന്ന് മന്ത്രിസഭാ ഉപസമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിനുള്ള അനന്തരാവകാശ സര്‍ട്ടിഫിക്കറ്റിന് പകരം മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുവിനെ അനന്തരാവകാശിയായി കണക്കാക്കിയുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും സമിതി അംഗങ്ങൾ അറിയിച്ചു. മുണ്ടക്കൈ-ചൂരല്‍മല പ്രദേശത്തേക്ക് ആളുകള്‍ അനാവശ്യമായി എത്തരുത്. വിവിധ സേനാവിഭാഗങ്ങള്‍, വളണ്ടിയര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒഴികെ പ്രദേശത്തേക്ക് വരുന്നവര്‍ മാറിനില്‍ക്കണം. മേഖലയില്‍ പോലീസ് പൊതുനിയന്ത്രണം ഏര്‍പ്പെടുത്തും. വരും ദിവസങ്ങളിലും കാണാതായവര്‍ക്കുള്ള പരിശോധന തുടരും. നിലവില്‍ പരിശോധന നടത്തുന്ന ഓരോ മേഖലകളിലും രണ്ടുതവണ പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. പരിശോധന പൂര്‍ത്തിയാക്കിയ മേഖലകളില്‍ വീണ്ടും പരിശോധന നടത്താന്‍ ആളുകള്‍ ആവശ്യപ്പെട്ടാല്‍ പരിശോധിക്കും. സംസ്‌കാരം നടന്ന പുത്തുമലയിലെ ചുറ്റുമതിലിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് വില്ലേജ് ഓഫീസ്- തദ്ദേശസ്വയംഭരണ വകുപ്പ് -ജനപ്രതിനിധി ഉള്‍പ്പെടയുള്ള 12 ടീമുകള്‍ ആറ് തദ്ദേശസ്ഥാപന പരിധികളിലായി പരിശോധന നടത്തുന്നുണ്ട്. ഓഗസ്റ്റ് 13 ന് നിലമ്പൂര്‍ കുമ്പളപ്പാറയില്‍ നിന്നും ലഭിച്ച ഒരു മൃതദേഹവും 3 ശരീരഭാഗങ്ങളും ബുധനാഴ്ച ( ഓഗസ്റ്റ് 14) സംസ്‌കരിച്ചു. മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ ഇതുവരെ 231 മൃതദേഹങ്ങളും 221 ശരീരങ്ങളുമാണ് ലഭിച്ചത്. ഇത് വരെ 420 പേരുടെ ഡി.എന്‍.എ പരിശോധനക്ക് അയച്ചിട്ടുണ്ട്. പ്രകൃതി ദുരന്തത്തില്‍ അകപ്പെട്ട മുഴുവന്‍ ജന്തു-ജീവജാലങ്ങളെയും സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അതിന്റെ ഭാഗമായി മേഖലയില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന മൃഗങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ മൃഗസംരക്ഷണ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ക്യാമ്പുകളില്‍ നിന്നും വാടകവീടുകളിലേക്ക് മാറുന്ന എല്ലാവര്‍ക്കും ഗ്യാസ് കണക്ഷന്‍ പുനസ്ഥാപിച്ചു നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ദുരന്ത മേഖലയിലെ മാലിന്യങ്ങള്‍ വേര്‍തിരിച്ച് നീക്കം ചെയുന്നത് അഭിനന്തനാർഹമാണെന്ന് സമിതി പറഞ്ഞു. വയനാട് സേഫ് ടൂറിസം ക്യാമ്പയിനിൻ്റെ ഭാഗമായി ജില്ലയിലെ സുരക്ഷിതമായ പാര്‍ക്കുകള്‍, ഹെറിറ്റേജ് ടൂറിസം കേന്ദ്രങ്ങള്‍ വരും ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കും. തുറക്കുന്ന ടൂറിസം കേന്ദ്രങ്ങളുടെ വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കും.

*ദുരന്തബാധിതരായ 379 കുടുംബങ്ങള്‍ക്ക്*
*ധനസഹായം വിതരണം ചെയ്തു*

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം നേരിട്ട് ബാധിച്ച 379 കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതം ധനസഹായം ലഭ്യമാക്കിയതായി മന്ത്രിസഭാ ഉപസമിതി. ബാങ്ക് അക്കൗണ്ട് മുഖേനയാണ് പണം നല്‍കിയത്. പാസ്ബുക്ക് നഷ്ടപ്പെട്ടവര്‍, അക്കൗണ്ട് നമ്പര്‍ ഓര്‍മ്മയില്ലാത്തവര്‍, ഏത് ബാങ്കിലാണ് അക്കൗണ്ടെന്ന് അറിയിച്ചാല്‍ ബന്ധപ്പെട്ട ബാങ്ക് കണ്ടെത്തി പണം നിക്ഷേപിക്കും. ബാങ്കിന്റെ വിവരങ്ങള്‍ ഓര്‍മ്മയില്ലാത്തവര്‍ക്ക് വ്യക്തിയുടെ വിലാസം അടിസ്ഥാനമാക്കി ബാങ്കുകളില്‍ പരിശോധിച്ച് തുക നല്‍കും. ഇത് ഒന്നുമില്ലെങ്കില്‍ സീറോ ബാലന്‍സില്‍ പുതിയ അക്കൗണ്ട് എടുത്ത് തുക നല്‍കും.

കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ മന്ത്രിമാരായ കെ.രാജന്‍, എ.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ എന്നിവര്‍ പങ്കെടുത്തു.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.