മലയാളിക്കിന്ന് പുതുവർഷപ്പുലരി, പുതിയൊരു നൂറ്റാണ്ടിന് തുടക്കം; ഇനി പൊന്നോണത്തിനായി കാത്തിരിപ്പ്

സമൃദ്ധിയുടേയും സ്നേഹത്തിന്‍റെയും ഉത്സവകാലത്തിന് തുടക്കമിട്ട് ഇന്ന് ചിങ്ങം ഒന്ന്. മലയാളിക്കിന്ന് പുതുവർഷപ്പുലരിയാണ്. മലയാള മാസ കലണ്ടറിലെ പതിമൂന്നാം നൂറ്റാണ്ടിന് കൂടി തുടക്കമാകുകയാണ് ഇന്ന്. ഞാറ്റ്പാട്ടിന്‍റെയും കൊയ്ത്തുപാട്ടിന്‍റെയും ഈരടികള്‍ നിറയുന്ന ചിങ്ങം ഒന്ന് കർഷക ദിനമായും ആചരിക്കുന്നു. 22 ദിനം കൂടി കഴിഞ്ഞാൽ പൊന്നോണമെത്തും.

ദാരിദ്ര്യത്തിന്‍റെയും കെടുതിയുടെയും പഞ്ഞക്കർക്കിടകത്തിന് വിട നല്‍കിയാണ് സമ്പൽസമൃദ്ധിയുടേയും ഐശ്വര്യത്തിന്‍റെയും ചിങ്ങം വന്നെത്തുന്നത്. ഞാറ്റ്പാട്ടിന്‍റെയും കൊയ്ത്തുപാട്ടിന്‍റെയും ഈരടികള്‍ നിറയുന്ന പുതുവർഷപ്പുലരിയാണ് മലയാളിക്ക് ചിങ്ങം ഒന്ന്. പതിവ് പോലെ ഇത്തിരി ഗൃഹാതുരത, ഗ്രാമത്തിൻ മണം, മമത, ഒടുക്കമൊരു ദീർഘനിശ്വാസവും കൊണ്ട് തീർന്നുപോകേണ്ട ഒന്നല്ല ഇത്തവണത്തെ ചിങ്ങപ്പുലരി. പിറവി കൊണ്ടത് ഒരു നൂറ്റാണ്ട് കൂടിയാണ്.

മലയാളക്കരയുടെ തനതു കലണ്ടറായ കൊല്ലവര്‍ഷത്തില്‍ പുതിയ നൂറ്റാണ്ട് പിറക്കുകയാണ്. പതിമൂന്നാം നൂറ്റാണ്ടിലേക്കാണ് ഇനി മലയാളികള്‍. 22 ദിനം കൂടി കഴിഞ്ഞാൽ പൊന്നോണം പൂവിളിയും പൂക്കുലകളുമായി നാട് നിറയും. തുമ്പയും തുളസിയും മുക്കുറ്റിയുമെല്ലാം തൊടിയിൽ നിറയുന്ന സ്വർണവർണമുള്ള നെൽക്കതിരുകള്‍ പാടത്ത് വിളയുന്ന കാലം. മാനം തെളിയുന്നതിന്‍റെ തുടക്കം. കർഷക ദിനം കൂടിയാണ് നമുക്ക് ഇന്ന്. കാലവും കാലാവസ്ഥയും മാറുന്നുവെങ്കിലും ഒരു പിടി നല്ല ഓർമ്മകളുടെ മാസം കൂടിയാണ് ചിങ്ങം.

ചിങ്ങപ്പുലരിയിൽ ശബരിമല ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക്. പുലർച്ചെ അഞ്ചിന് മേൽശാന്തി പി എൻ മഹേഷ് നട തുറന്നു.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.