പടിഞ്ഞാറത്തറ:ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ച് പടിഞ്ഞാറത്തറ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ എസ്പിസി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പ്രാദേശിക – പരമ്പരാഗത കർഷകനായ പുതിയ മന്ദിരം കെ.ടി രാജൻ നമ്പ്യാരെ ആദരിച്ചു. എഴുപതോളം എസ്പിസി കേഡറ്റുകൾ പങ്കെടുത്ത ചടങ്ങിൽ അന്യം നിന്ന് പോകുന്ന നെൽക്കൃഷിയെക്കുറിച്ചും മാറി വരുന്ന കാലാവസ്ഥയെക്കുറിച്ചുമുള്ള ആശങ്ക രാജൻ പങ്കുവെച്ചു. പി.ടി സജിത്ത് , ടി.എസ് രാധിക, അനിൽ എന്നിവർ സംബന്ധിച്ചു.

ആധിപത്യം ഉറപ്പിക്കാൻ വാട്‌സ്ആപ്പ്; കാത്തിരുന്ന അപ്പ്‌ഡേറ്റ് ദാ വരുന്നു!
ഉപഭോക്താക്കൾ കാലങ്ങളായി കാത്തിരുന്ന അപ്പ്‌ഡേറ്റ് ഉടൻ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. 2009ൽ വാട്‌സ്ആപ്പ് ലോഞ്ച് ചെയ്തത് മുതൽ അക്കൗണ്ട് രജിസ്‌ട്രേഷൻ നടത്താൻ കഴിയുന്നതും കോൺടാക്ടുകൾ തെരയുന്നതുമെല്ലാം ഫോൺ നമ്പർ അടിസ്ഥാനമാക്കിയാണ്. എതിരാളികളായ ആപ്പുകൾ പ്രത്യേകിച്ച് ടെലഗ്രാമിൽ