പനമരം പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ റോഡുകളുടെ ശോചനീയാവസ്ഥയും, വികസന മുരടിപ്പും ചൂണ്ടിക്കാണിച്ചുകൊണ്ട് മുസ്ലിം ലീഗ് ചങ്ങാടക്കടവ് പര ക്കുനി ശാഖ കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു. നാലുവർഷത്തോളമായി കുണ്ടും കുഴിയും നിറഞ്ഞ റോഡുകൾ നന്നാക്കാൻ യാതൊരു നടപടിയും പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ വാർഡ് മെമ്പർ സ്വീകരിക്കാതിരുന്ന സാഹചര്യത്തിലാണ് മുസ്ലിം ലീഗ് പ്രതിഷേധവുമായി എത്തിയത്. ആര്യന്നൂർ കോളനി റോഡ്, കുടമ്മാടി പൊയിൽ റോഡ്, ചങ്ങാടക്കടവ്, പരക്കുനി റോഡ് തുടങ്ങിയ ഒമ്പതാം വാർഡിലെ റോഡുകൾ പൂർണ്ണമായും തകർന്നു. ദിനവുംവിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളും സ്കൂൾ ബസ്സു കളുംസഞ്ചരിക്കുന്ന റോഡാണിത്. നിലവിൽ വെള്ളക്കെട്ടുള്ളതിനാൽ കാൽനടയാത്ര പോലും ദുസഹമാണ്.ഉടനടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ചില്ലെങ്കിൽ വലിയ രീതിയിലുള്ള പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന്നേതാക്കൾ അറിയിച്ചു. പ്രതിഷേധ മാർച്ച് പനമരം പഞ്ചായത്ത് മുസ്ലിം ലീഗ്ജനറൽ സെക്രട്ടറി അസീസ് കുനിയിൽ ഉദ്ഘാടനം ചെയ്തു. പനമരം പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് സി കെ അബു സ്വാഗതം പറഞ്ഞു.ചങ്ങാടക്കടവ് ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട് പി കെ നാസർഅധ്യക്ഷനായിരുന്നു.ചടങ്ങിൽ ദളിത് ലീഗ് വയനാട് ജില്ല ജനറൽ സെക്രട്ടറി സുനിൽകുമാർസംസാരിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഇസഹാക്ക് അഞ്ചുകുന്ന് സംസാരിച്ചു. വനിതാ ലീഗ് നേതാക്കളായ സൗജത്ത് ഉസ്മാൻ,സുലേഖ സൈതലവി,റസാക്ക്. മലയിൽ .യൂസഫ് ചത്തോത്ത്,കോണിക്കൽ അഷറഫ്, കെ ടി അഷ്കർ,ഷബ്നാസ്, ബാവഷാനവാസ്, പൊർ ലോത്ത് അഹമ്മദ്, ഹബീബ് കെ ടി ബഷീർ പൂക്കോത്ത് സ്വാലിഹ് ഡി,ഷൗക്കത്ത് പി, കെ കെ അർഷാദ് എന്നിവർ സംസാരിച്ചു

‘എയിംസ് അടക്കം യാഥാര്‍ത്ഥ്യമാക്കണം’; ബജറ്റിന് മുന്നോടിയായി കേന്ദ്രത്തിന് മുന്നില്‍ ആവശ്യങ്ങളുമായി കേരളം
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മുന്നിൽ ആവശ്യങ്ങളുമായി കേരളം. കേന്ദ്ര ബജറ്റിന് മുന്നോടിയായി നടത്തിയ ധനകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ധനകാര്യ മന്ത്രി കെ







