സുൽത്താൻ ബത്തേരി വൈ.എം.സി.എ യുടെ അമ്പതാം വാർഷികം പ്രമാണിച്ച് സുൽത്താൻ ബത്തേരി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ യാത്രക്കാർക്കായി എയർപോർട്ട് മോഡൽ ഇരിപ്പടങ്ങൾ സംഭാവന ചെയ്തു.
ഇരിപ്പടങ്ങൾ കെ.എസ്.ആർ.ടി.സി. ഡിപ്പോ അഡ്മിനിട്രേറ്റീവ് ഓഫീസർ പി.സി.രജിത കുമാരി, വൈ.എം .സി.എ. പ്രസിഡണ്ട് രാജൻ തോമസിൽ നിന്ന് ഏറ്റുവാങ്ങി. നാഷണൽ ബോർഡ് അംഗം പ്രൊഫ: തോമസ് പോൾ, രക്ഷാധികാരി പ്രൊഫ. എ.വി. തരിയത്ത്, സെക്രട്ടറി എൻ.വി. വർക്കി, ട്രഷറർ കെ.പി. എൽദോസ്., ഇ.ജെ. ജോയി. റോയി വർഗീസ്,
ജോസ് കുന്നത്ത്, കെ.ജി. ജോസ്, ജയ്‌സൺ പി. മാത്യു, സുപ്രണ്ട് കെ.ജെ. ഷീബ, സർജൻ്റ് രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു.