കൽപ്പറ്റ: വയനാട് ജില്ലയിൽ ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് പുനരധിവാസത്തിനായി ഒട്ടനവധി വീടുകൾ നിർമ്മിച്ച് നൽകാൻ സംഘടനകളും വ്യക്തികളും മുന്നോട്ട് വന്നിരിക്കുന്ന സാഹചര്യത്തിൽ ആയതിനുള്ള ഭൂമി കണ്ടെത്തി നൽകുന്ന കാര്യത്തിൽ സർക്കാരിൻ്റെ അടിയന്തിര ശ്രദ്ധ ഉണ്ടാകണമെന്ന് കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസ്സിയേഷൻ തിരഞ്ഞെടുപ്പ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. യോഗം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ.രമ ഉദ്ഘാടനം ചെയ്തു.ജില്ലാ ലീഡ് ബാങ്ക് മാനേജർ മുരളിധരൻ.ടി.എം. മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ഉന്നത വിജയികളെ അനുമോദിച്ചു. യോഗത്തിൽ പ്രസിഡന്റ് ജൈനൻ.ടി.ഡി.അദ്ധ്യക്ഷത വഹിച്ചു. 2024-26 വർഷത്തേയ്ക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പിൽ ഭാരവാഹികളായി ജില്ലാ പ്രസിഡണ്ട് സുരേഷ് കുമാർ പി.ഡി,സെക്രട്ടറി മാത്യു തോമസ്, വൈസ് പ്രസിഡണ്ട് തോമസ് വർഗ്ഗീസ്,ജോ: സെക്രട്ടറി മുഹമ്മദ് അക്രത്ത്,ട്രഷറർ ഉമ്മർ.വി എന്നിവരെ തിരഞ്ഞെടുത്തു.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







