ബത്തേരി നഗരസഭ 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ഗവ. സർവജന സ്കൂളിൻ്റെ പൈതൃക ബിൽഡിംഗ് നഗരസഭ അധ്യക്ഷൻ ടി. കെ. രമേശ് ഉദ്ഘാടനം ചെയ്തു. ഈ പദ്ധതിയിലൂടെ വിദ്യാലയത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കുന്നതായി അദ്ദേഹം പറഞ്ഞു. ആസൂത്രിതമായ ഇടപെടലുകളിലൂടെയും കൂട്ടായ പരിശ്രമത്തിലൂടെയും ഇത് സാധ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി.ടി.എ പ്രസിഡന്റ് ശ്രീജൻ ടി.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുമരാമത്തു സ്ഥിരം സമിതി അധ്യക്ഷൻ റഷീദ് കെ, ഡിവിഷൻ കൗൺസിലർ ജംഷീർ അലി, എസ്.എം.സി ചെയർമാൻ സുഭാഷ് ബാബു, പ്രിൻസിപ്പൽ പി.എ അബ്ദുൾ നാസർ, ഹെഡ് മിസ്ട്രസ് ജിജി ജേക്കബ്, വി എച്ച് എസ് എസ് പ്രിൻസിപ്പൽ അമ്പിളി നാരായൺ എന്നിവർ സംസാരിച്ചു.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ കെട്ടിടത്തിന് നവീകരണത്തിലൂടെ പുത്തൻ ജീവൻ ലഭിച്ചു. വിദ്യാർത്ഥികൾക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ പഠനാന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്.