മുട്ടില് ഗ്രാമപഞ്ചായത്തിലെ വാഴവറ്റ കുടുംബാരോഗ്യകേന്ദ്രത്തില് ലാബ് ടെക്നീഷന് തസ്തിയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. മെഡിക്കല് ലബോറട്ടറിയില് ബിരുദം അല്ലെങ്കില് ഡിപ്ലോമയാണ് യോഗ്യത. കേരള പാരാമെഡിക്കല് കൗണ്സില് രജിസ്ട്രേഷന് നിര്ബന്ധം. ഉദ്യോഗാര്ത്ഥികള് ഓഗസ്റ്റ് 29 ന് രാവിലെ 11 ന് മുട്ടില് ഗ്രാമപഞ്ചായത്ത് ഓഫീസില് നടക്കുന്ന കൂടിക്കാഴ്ചക്ക് യോഗ്യതാ സര്ട്ടിഫിക്കറ്റിന്റെ അസലും ബയോഡാറ്റയുമായി എത്തണം.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്