.
മാനന്തവാടി : മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ മാനന്തവാടി മേഖല കലോത്സവം മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്നു . വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ പതാക ഉയർത്തി . ചുരുൽമല – മുണ്ടക്കൈ ദുരന്തത്തിൽ മൃതിയടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് വൈദികരും വിദ്യാർത്ഥികളും അധ്യാപകരും മെഴുകുതിരികൾ തെളിയിച്ചു . പ്രത്യേക പ്രാർത്ഥനയും നടത്തി . സമാപന സമ്മേളനം എം ജെ എസ് എസ് ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ് കീച്ചേരി ഉദ്ഘാടനം ചെയ്തു. ഫാ.ബാബു നീറ്റിങ്കര അധ്യക്ഷത വഹിച്ചു . ഭദ്രാസന സെക്രട്ടറി ജോൺ ബേബി , ഡിസ്ട്രിക് ഇൻസ്പെക്ടർ എബിൻ പി ഏലിയാസ് ,സെക്രട്ടറി നിഖിൽ പീറ്റർ , ജ്യോതിർഗമയ കോഡിനേറ്റർ കെ എം ഷിനോജ് , മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി ട്രസ്റ്റി വിനു വാണക്കുടി , സെക്രട്ടറി റിജോ , ഫാ . അനു ചാത്തനാട്ടുകുടി , എം ജെ എസ് എസ് ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ . പിസി പൗലോസ് , ഫാ . എൽദോ കൂരൻ താഴത്തുപറമ്പിൽ , ഫാ . ജോർജ് നെടുംതള്ളി , പൗലോസ് അരികുപുറത്ത് , പി വി സ്കറിയ , അജയ് ഐസക് , പി കെ ജോർജ് പുളിക്കക്കുടി , സിനി റെജി മണ്ണോലിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു . മാനന്തവാടി സെന്റ് ജോർജ് സൺഡേ സ്കൂൾ ഒന്നും കോറോം സെൻ്റ് മേരീസ് സൺഡേ സ്കൂൾ രണ്ടും ഇരുമനത്തൂർ സെന്റ് ജോൺസ് സൺഡേ സ്കൂൾ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി . അധ്യാപക കലോത്സവത്തിൽ മാനന്തവാടി സെന്റ് ജോർജ് സൺഡേ സ്കൂൾ ജേതാക്കളായി .അധ്യാപക കലോത്സവത്തിൽ കോറോം സെൻ്റ് മേരീസ് രണ്ടാം സ്ഥാനം നേടി. തൃശ്ശിലേരി , പുതുശ്ശേരിക്കടവ് സൺഡേ സ്കൂളുകൾ മൂന്നാം സ്ഥാനം പങ്കിട്ടു

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്കാന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്