കൽപ്പറ്റ: കാപ്പ നിയമ പ്രകാരം വയനാട് ജില്ലയിലേക്ക് പ്രവേശനവിലക്കുള്ള പ്രതി വിലക്ക് ലംഘിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്‌ത് പോലീസ്. നെന്മേനി, കോളിയാടി, പാറക്കുഴി വീട്ടിൽ സനു സാബു(24)വിനെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്‌തത്. ഞായറാഴ്‌ച ബത്തേരി ചുള്ളിയോട് റോഡിൽ വെച്ചായിരുന്നു അറസ്റ്റ്. ബഹു. ഡി.ഐ.ജിയുടെ ഉത്തരവ് പ്രകാരം 12.04.24 തീയതി മുതൽ ഒരു വർഷത്തേക്ക് വയനാട് ജില്ലയിലേക്ക് പ്രവേശിക്കാൻ വിലക്ക് ഏർപ്പെടുത്തി നാടുകടത്തിയ പ്രതി യാണ് ഇയാൾ. ഇയാൾക്ക് ബത്തേരി, അമ്പലവയൽ സ്റ്റേഷനു കളിലായി കേസുകളുണ്ട്. ഇയാളെ റിമാൻഡ് ചെയ്‌ത് വൈത്തിരി ജയിലിലേക്ക് മാറ്റി.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്